പ്രതിദിനം 10,000 ഇഡ്ഡലി, 5,000 ദോശ, പ്രതിമാസം 10,000 മൈസൂര്‍ പാക്ക്: ഈ വിമാനത്താവളത്തില്‍ പാരമ്പര്യം വിട്ടുളള ഒരു കളിയുമില്ല! 

പ്രതിദിനം 5000 ദോശയും 10000 ഇഡ്ഡലിയുമാണ് ബംഗളൂരു വിമാനത്താവളത്തില്‍ വില്‍ക്കുന്നത്
പ്രതിദിനം 10,000 ഇഡ്ഡലി, 5,000 ദോശ, പ്രതിമാസം 10,000 മൈസൂര്‍ പാക്ക്: ഈ വിമാനത്താവളത്തില്‍ പാരമ്പര്യം വിട്ടുളള ഒരു കളിയുമില്ല! 

ബംഗളൂരു: വിമാനത്താവളം എന്ന് കേള്‍ക്കുമ്പോള്‍ മോഡേണായിട്ടുളള ഒരു സ്ഥലം എന്നതാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. അവിടെ ഏറ്റവുമധികം വില്‍ക്കുന്നത് ദോശയും ഇഡ്ഡലിയുമാണ് എന്ന് കേട്ടാലോ!, അതിശയിച്ചില്ലെങ്കിലേ അത്ഭുതമുളളൂ. എന്നാല്‍ ബംഗളൂരു വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് ഇത് കൗതുകമുളള വാര്‍ത്തയല്ല.

പ്രതിദിനം 5000 ദോശയും 10000 ഇഡ്ഡലിയുമാണ് ബംഗളൂരു വിമാനത്താവളത്തില്‍ വില്‍ക്കുന്നത്. അതേപോലെ മൈസൂര്‍ പാക്കിനും നിരവധി ആവശ്യക്കാരുണ്ട്. പ്രതിമാസം 10000 മൈസൂര്‍ പാക്ക് ഇവിടെ വിറ്റഴിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പരമ്പരാഗത ഭക്ഷണമായ ഇഡ്ഡലിക്കും ദോശയ്ക്കും ആവശ്യക്കാര്‍ ഏറിയതോടെ ഷോപ്പുകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയാണ് കടകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായത്. 

വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവരാണ് ദോശയുടെയും ഇഡ്ഡലിയുടെയും മുഖ്യ ആവശ്യക്കാര്‍. മൈസൂര്‍ പാക്ക് പായ്ക്കറ്റിലാക്കി വാങ്ങുന്നവരാണ് കൂടുതല്‍. ഗിഫ്റ്റ് കൊടുക്കുന്നതിനും മറ്റുമായി മൈസൂര്‍ പാക്ക് വാങ്ങിക്കുന്നവരാണ് ഇവരിലധികവും. ബംഗളൂരു വിമാനത്താവളത്തില്‍ വര്‍ഷം ശരാശരി 3.3 കോടി യാത്രക്കാരാണ് സന്ദര്‍ശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com