മറ്റൊരു സ്ത്രീയുടെ ഒപ്പം കണ്ടതില്‍ വൈരാഗ്യം; കയ്യും കാലും ബന്ധിച്ച് 17കാരിയെ പിതാവ് നിരന്തരം പീഡിപ്പിച്ചു, കേസ്

ചങ്ങല കൊണ്ട് കയ്യും കാലും ബന്ധിച്ച് 17കാരിയെ പിതാവ് നിരന്തരം പീഡിപ്പിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: ചങ്ങല കൊണ്ട് കയ്യും കാലും ബന്ധിച്ച് 17കാരിയെ പിതാവ് നിരന്തരം പീഡിപ്പിച്ചതായി പരാതി. മറ്റൊരു സ്ത്രീക്ക് ഒപ്പം പിതാവിനെ കണ്ടതിലുളള വൈരാഗ്യമാണ് പെണ്‍കുട്ടിക്ക് നേരെയുളള ലൈംഗിക അതിക്രമത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. വീട്ടില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി അമ്മാവന്റെ അരികില്‍ എത്തിയതോടെയാണ് സംഭവം പുറത്തുവന്നത്.

രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് സംഭവം. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ചങ്ങലയില്‍ ബന്ധിച്ച് 17കാരിയെ പിതാവ് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ട് അമ്മാവന്റെ സഹായം തേടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഏഴുവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയതായി പൊലീസ് പറയുന്നു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ് ഭാര്യ വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് ഇവര്‍ വീണ്ടും വിവാഹം ചെയ്തു.എന്നാല്‍ പെണ്‍കുട്ടി അച്ഛന്റെ കൂടെ താമസം തുടരുകയായിരുന്നു. 

വെളളിയാഴ്ചയാണ് പെണ്‍കുട്ടി അച്ഛന്റെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തുടര്‍ന്ന് അമ്മാവന്റെ അരികില്‍ ഓടി എത്തുകയായിരുന്നു. അപ്പോഴും കയ്യില്‍ ചങ്ങലയുടെ ബാക്കി ഭാഗങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com