കുതിച്ചുയരുന്ന ഉള്ളിവില: പൂഴ്ത്തിവയ്പ്പ് തടയാന്‍ കേന്ദ്രം; സംഭരിക്കാവുന്ന പരിധി പകുതിയായി കുറച്ചു

സവാളയുടേയും ചെറിയ ഉള്ളിയുടേയും പൂഴ്ത്തിവയ്പ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു.
കുതിച്ചുയരുന്ന ഉള്ളിവില: പൂഴ്ത്തിവയ്പ്പ് തടയാന്‍ കേന്ദ്രം; സംഭരിക്കാവുന്ന പരിധി പകുതിയായി കുറച്ചു

ന്യൂഡല്‍ഹി: സവാളയുടേയും ചെറിയ ഉള്ളിയുടേയും പൂഴ്ത്തിവയ്പ്പ് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. മൊത്തക്കച്ചവടക്കാര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും സംഭരിക്കാവുന്ന പരിധി പകുതിയായി കുറച്ചു. മൊത്തക്കച്ചവടക്കാര്‍ക്ക് 25 ടണ്ണും ചെറുകിട കച്ചവടക്കാര്‍ക്ക് അഞ്ചുടണ്ണും മാത്രമേ സംഭരിക്കാനാവൂ. ഉള്ളി വില നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചു.

കുതിച്ചുയരുന്ന വിലയില്‍ ഉത്തരേന്ത്യയില്‍ പ്രതിഷേധങ്ങള്‍ ശക്തമായി. ബിജെപി ഓഫീസിന് മുന്നില്‍ 35 രൂപക്ക് ഉള്ളി വിറ്റ് വേറിട്ട പ്രതിഷേധവുമായി പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി രംഗത്തെത്തി. ബിജെപി ഓഫിസിന് മുന്നില്‍ വന്‍വിലക്കുറവില്‍ സവാള വില്‍പ്പനയുണ്ടെന്നറിഞ്ഞതോടെ വാങ്ങാനെത്തിയത് ആയിരങ്ങളാണ്. പട്‌നയില്‍ ഒരു കിലോ സവാളയ്ക്ക് 90 രൂപയ്ക്ക് മുകളിലാണ് വില. സമരപ്പന്തലില്‍ വിറ്റതാകട്ടെ വെറും 35 രൂപയ്ക്ക്. ഇതോടെ ജനം പാഞ്ഞെത്തി. പിന്നീടാണ് ഇത് പ്രതിഷേധമാണെന്ന് അറിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com