ഗവണ്‍മെന്റ് സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ ചത്ത എലി; ഞെട്ടി വിദ്യാര്‍ത്ഥികള്‍, അസ്വസ്ഥത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2019 04:19 PM  |  

Last Updated: 03rd December 2019 04:19 PM  |   A+A-   |  

rat

 

ലഖ്‌നൗ; വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് സംഭവമുണ്ടായത്. ആറാം ക്ലാസിലേയും എട്ടാം ക്ലാസിലേയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ഭക്ഷണത്തിലാണ് എലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ചതിന് തുടര്‍ന്ന് ഒന്‍പത് വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. 

ഹലുര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ ജന്‍ കല്യാണ്‍ സന്‍സ്ത കമ്മിറ്റിയാണ് ഭക്ഷണം തയാറാക്കിയത്. ഭക്ഷണം കഴിക്കുന്നതിനായി ആറാം ക്ലാസുകാരിയായ ഷിവങ് സ്പൂണില്‍ എടുത്തപ്പോഴാണ് ചത്ത എലിയെ കണ്ടത്. അസുഖ ബാധിതരായ ഒന്‍പത് കുട്ടികള്‍ കൂടാതെ പതിനഞ്ചു വിദ്യാര്‍ത്ഥികള്‍ കൂടി ഈ ഭക്ഷണം കഴിച്ചു. സംഭവത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുസാഫര്‍നഗര്‍ ഡിസ്ട്രിറ്റ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. 

ഇത് മുന്‍പും സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിനെതിരേ നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഒരു ലിറ്റര്‍ പാല്‍ വെള്ളം ചേര്‍ത്ത് 81 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് വിവാദമായിരുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് റൊട്ടിയ്‌ക്കൊപ്പം ഉപ്പു നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു.