പരീക്ഷ നടത്തിയപ്പോൾ സാറിനും 'ആനമുട്ട', തോറ്റ 84 അധ്യാപകരിൽ 16 പേർ പുറത്ത്, 26 പേരെ തരംതാഴ്ത്തി

രണ്ടു തവണ പരീക്ഷയെഴുതാൻ അവസരം കൊടുത്തിട്ടും പുസ്തകം നോക്കി ഉത്തരമെഴുതാൻ അനുവദിച്ചിട്ടും മിനിമം മാർക്കായ 33% നേടാൻ കഴിഞ്ഞില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാൽ : അധ്യാപകർക്ക് പരീക്ഷ നടത്തിയപ്പോൾ കളി മാറി. രണ്ടു തവണ പരീക്ഷയെഴുതാൻ അവസരം കൊടുത്തിട്ടും 84 ഓളം പേർക്ക് കടമ്പ കടക്കാനായില്ല.  പരീക്ഷയിൽ തോറ്റ അധ്യാപകരെ സ്കൂളിൽ നിന്നു പുറത്താക്കി. 26 പേരെ തരംതാഴ്ത്തി.

കാര്യക്ഷമതാ പരീക്ഷയിൽ തോറ്റ 84 അധ്യാപകരിൽ 16 പേരെയാണ് മധ്യപ്രദേശ് സർക്കാർ നിർബന്ധിത റിട്ടയർമെന്റ് നൽകി പറഞ്ഞയച്ചത്. ചട്ടപ്രകാരം 20 വർഷത്തെ സർവീസോ 50 വയസ്സോ ഉള്ളവർ ജോലിയിൽ തുടരാൻ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കാര്യക്ഷമതാ പരീക്ഷ പാസാകണം.

രണ്ടു തവണ പരീക്ഷയെഴുതാൻ അവസരം കൊടുത്തിട്ടും പുസ്തകം നോക്കി ഉത്തരമെഴുതാൻ അനുവദിച്ചിട്ടും മിനിമം മാർക്കായ 33% നേടാൻ അവർക്കു കഴിഞ്ഞില്ല. ആദ്യ പരീക്ഷയിൽ 1400 അധ്യാപകരാണ് തോറ്റത്. അവരെ 3 മാസത്തെ ട്രെയിനിങ്ങിന് വിട്ടു. രണ്ടാമത്തെ പരീക്ഷയിലും 84 പേർക്ക് വിജയിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com