പിഎസ്എല്‍വി റോക്കറ്റിന്റെ ഭാഗം മല്‍സ്യത്തൊഴിലാളികളുടെ വലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2019 11:40 AM  |  

Last Updated: 03rd December 2019 11:40 AM  |   A+A-   |  

 

പുതുച്ചേരി : പിഎസ്എല്‍വി റോക്കറ്റിന്റെ ഭാഗം മല്‍സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങി. പുതുച്ചേരിയിലെ വമ്പാകീരപാളയത്തു നിന്നാണ് മല്‍സ്യതൊഴിലാളികള്‍ക്ക് ഇത് ലഭിച്ചത്. വിക്ഷേപണം പരാജയപ്പെട്ട് കടലില്‍ പതിച്ച റോക്കറ്റിന്റെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തല്‍. ഐഎസ്ആര്‍ഒ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

പിഎസ്എല്‍വി റോക്കറ്റിന്റെ ഇന്ധനടാങ്കിന്റെ ഭാഗമാണ് ലഭിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. വലയില്‍ വന്‍ ഭാരം അനുഭവപ്പെട്ടതോടെ വമ്പന്‍ കോളുകുടുങ്ങി എന്നായിരുന്നു തൊഴിലാളികള്‍ വിചാരിച്ചത്. എന്നാല്‍ വലിച്ച് മുകളിലെത്തിയച്ചപ്പോഴാണ് അപരിചിതമായ വസ്തുവാണെന്ന് മനസ്സിലായത്.

ഉടന്‍ തന്നെ ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. ഇവര്‍ ഫിഷറീസിനെയും ശാസ്ത്രസാങ്കേതിക വകുപ്പിനെയും അറിയിക്കുകയായിരുന്നു. 13.5 മീറ്റര്‍ നീളമുള്ള റോക്കറ്റ് ഭാഗത്തില്‍, എഫ്എം 119-22/3/2019 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.