റെയിൽവെ  നിരക്ക് വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; തീരുമാനം അടുത്തയാഴ്ച

ശീ​​ത​​കാ​​ല പാ​​ർ​​ലമെന്റ്സ​​മ്മേ​​ള​​നം അ​​ടു​​ത്ത​​യാ​​ഴ്​​​ച സ​​മാ​​പി​​ച്ച​​ശേ​​ഷം ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​നമുണ്ടായേക്കും
റെയിൽവെ  നിരക്ക് വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; തീരുമാനം അടുത്തയാഴ്ച

ന്യൂ​​ഡ​​ൽ​​ഹി: ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 600 കോ​​ടി​​യോ​​ളം വ​​രു​​മാ​​ന​​ന​​ഷ്​​​ടം നേ​​രി​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ൽ റെ​​യി​​ൽ​​വേ നി​​ര​​ക്കു​​വ​​ർ​​ധ​​ന കേ​​ന്ദ്ര​​ത്തിന്റെ പ​​രി​​ഗ​​ണ​​ന​​യി​​ൽ. ശീ​​ത​​കാ​​ല പാ​​ർ​​ലമെന്റ്സ​​മ്മേ​​ള​​നം അ​​ടു​​ത്ത​​യാ​​ഴ്​​​ച സ​​മാ​​പി​​ച്ച​​ശേ​​ഷം ഇ​​ക്കാ​​ര്യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​നമുണ്ടായേക്കും. 10 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധ​​ന​​ക്കാ​​ണ്​ നീ​​ക്കമെന്നാണ് റിപ്പോർട്ടുകൾ.

മു​​ന്തി​​യ ട്രെ​​യി​​നു​​ക​​ളി​​ൽ ഭ​​ക്ഷ​​ണ നി​​ര​​ക്ക്​ അ​​ടു​​ത്തി​​ടെ വ​​ർ​​ധി​​പ്പി​​ച്ചി​​രു​​ന്നു. രാ​​ജ​​ധാ​​നി, ശ​​താ​​ബ്​​​ദി, തു​​ര​​ന്തോ ട്രെ​​യി​​നു​​ക​​ളി​​ൽ ഫ്ല​​ക്​​​സി നി​​ര​​ക്കാ​​ണ്. എ​​ന്നി​​രി​​ക്കെ മെ​​യി​​ൽ, എ​​ക്​​​സ്​​​പ്ര​​സ്​ വ​​ണ്ടി​​ക​​ളി​​ലെ നി​​ര​​ക്കു​​വ​​ർ​​ധ​​ന​​യാ​​ണ്​ പ​​രി​​ഗ​​ണ​​ന​​യി​​ൽ.

2014 ജൂ​​ൺ 25നാ​​ണ്​ എ​​ല്ലാ വ​​ണ്ടി​​ക​​ളി​​ലും നി​​ര​​ക്ക്​ ഒ​​റ്റ​​യ​​ടി​​ക്ക്​ വ​​ർ​​ധി​​പ്പി​​ച്ച​​ത്. എ​​ന്നാ​​ൽ, അ​​തി​​നു​​ശേ​​ഷം ഫ്ല​​ക്​​​സി നി​​ര​​ക്കു​​ക​​ൾ വ​​ന്നു. ന​​ട​​പ്പു സാ​​മ്പ​​ത്തി​​ക​​വ​​ർ​​ഷം 19,000 കോ​​ടി രൂ​​പ​​യു​​ടെ പോ​​രാ​​യ്​​​മ​​യാ​​ണ്​ റെ​​യി​​ൽ​​വേ നേ​​രി​​ടു​​ന്ന​​ത്. ഏ​​പ്രി​​ൽ മു​​ത​​ൽ ഒ​​ക്​​​ടോ​​ബ​​ർ വ​​രെ​​യു​​ള്ള കാ​​ല​​ത്ത്​ ബ​​ജ​​റ്റി​​ൽ ക​​ണ​​ക്കാ​​ക്കി​​യ​​തി​​നേ​​ക്കാ​​ൾ വ​​രു​​മാ​​നം കു​​റ​​ഞ്ഞു. പ​​ര​​സ്യ​​വ​​രു​​മാ​​ന​​ത്തി​​ലും ഇ​​ടി​​വാ​​ണ്. 10 വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ​​രു​​മാ​​ന-​​ചെ​​ല​​വ്​ അ​​ന്ത​​ര​​മാ​​ണ്​ റെ​​യി​​ൽ​​വേ നേ​​രി​​ടു​​ന്ന​​തെ​​ന്ന സിഎജി റി​​പ്പോ​​ർ​​ട്ട്​ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ്​ പു​​റ​​ത്തു​​വ​​ന്ന​​ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com