സംഭാവന സ്വീകരിച്ചത് ഹവാലാ ഇടപാടിലൂടെ? കോണ്‍ഗ്രസിന് ആദായനികുതി നോട്ടീസ് 

ഹൈദരാബാദിലെ കമ്പനിയില്‍നിന്ന് 170 കോടി രൂപ സംഭാവന ലഭിച്ചെന്ന ആരോപണത്തിലാണ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്
സംഭാവന സ്വീകരിച്ചത് ഹവാലാ ഇടപാടിലൂടെ? കോണ്‍ഗ്രസിന് ആദായനികുതി നോട്ടീസ് 

ന്യൂഡല്‍ഹി: 3300 കോടിയുടെ ഹവാലാ പണമിടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഹൈദരാബാദിലെ കമ്പനിയില്‍നിന്ന് 170 കോടി രൂപ സംഭാവന ലഭിച്ചെന്ന ആരോപണത്തിലാണ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹൈദരാബാദിലെ മേഘാ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനിയറിങ് എന്ന സ്ഥാപനം കോണ്‍ഗ്രസിനു ഫണ്ടു നല്‍കിയെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ ചില നേതാക്കളും ആന്ധ്രയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അന്വേഷണ പരിധിയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹവാല ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 42 കേന്ദ്രങ്ങളിലാണ് കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വന്‍ കമ്പനികളും ഹവാലാ ഇടപാടുകാരും തമ്മിലുള്ള ബന്ധത്തിന് റെയ്ഡില്‍ തെളിവു കിട്ടിയെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. 3300 കോടി രൂപയുടെ ഫണ്ടാണ് ഹവാല ഇടപാടിലൂടെ കൈമാറിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കേസിലാണ് കോണ്‍ഗ്രസിനു നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com