'സുരക്ഷയില്‍ ഇനി ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ല'; രണ്ടുദിവസത്തിനകം തെലങ്കാനയില്‍ സ്ത്രീസുരക്ഷാ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് രണ്ടരലക്ഷം പേര്‍

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി തെലങ്കാന പൊലീസ് വികസിപ്പിച്ചെടുത്ത സുരക്ഷ ആപ്പിന് മികച്ച പ്രതികരണം
'സുരക്ഷയില്‍ ഇനി ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ല'; രണ്ടുദിവസത്തിനകം തെലങ്കാനയില്‍ സ്ത്രീസുരക്ഷാ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് രണ്ടരലക്ഷം പേര്‍

ഹൈദരാബാദ്:  സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി തെലങ്കാന പൊലീസ് വികസിപ്പിച്ചെടുത്ത സുരക്ഷ ആപ്പിന് മികച്ച പ്രതികരണം. മൃഗഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി തെലങ്കാന പൊലീസ് വികസിപ്പിച്ചെടുത്ത ആപ്പിന് ആവശ്യക്കാര്‍ ഏറിയത്.രണ്ടുദിവസം കൊണ്ട് 2.5 ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

കഴിഞ്ഞദിവസമാണ് രാജ്യത്തെ ഞെട്ടിച്ച മൃഗീയ കൊലപാതകം തെലങ്കാനയില്‍ നടന്നത്. ഇതിനെ തുടര്‍ന്ന് സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ രോഷം പുകയുകയാണ്. ഈ സാഹചര്യത്തിലാണ് തെലങ്കാന പൊലീസ് വികസിപ്പിച്ചെടുത്ത ഹോക്ക്‌ഐ എന്ന പേരിലുളള സുരക്ഷാ ആപ്പിന് ആവശ്യക്കാര്‍ ഏറിയത്. ഇതുവരെ 25 ലക്ഷം പേരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.

ആപ്പിനുളള ആവശ്യക്കാര്‍ ഏറിയതോടെ സെര്‍വറിന്റെ ശേഷി ഉയര്‍ത്താന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് തെലങ്കാന പൊലീസ് നടപടികള്‍ സ്വീകരിച്ചുവരുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍10, ഐഒഎസ് വേര്‍ഷന്‍ 13 എന്നി സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് പരിഹരിക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇന്ന് തന്നെ ആന്‍ഡ്രോയിഡ് വേര്‍ഷനിലുളള സ്മാര്‍ട്ട്‌ഫോണുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുംവിധം ആപ്പ് അപ്‌ഡേറ്റ് ചെയ്യുമെന്നും തെലങ്കാന പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com