ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ സംഘര്‍ഷം, ജവാന്‍ ആറ് സഹഭടന്മാരെ വെടിവെച്ചുകൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2019 12:07 PM  |  

Last Updated: 04th December 2019 12:07 PM  |   A+A-   |  

 

ന്യൂഡല്‍ഹി : ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ സൈനികന്‍ ആറ് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്നു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലാണ് സംഭവം. ഐടിബിപി ജവാന്റെ വെടിവെപ്പില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

നാരായണ്‍പൂരിലെ ഐടിബിപിയുടെ 54-ാം ബറ്റാലിയന്റെ കദേനാര്‍ ക്യാമ്പിലാണ് സംഘർഷമുണ്ടായത്.  തര്‍ക്കത്തിനിടെ ഒരു ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തര്‍ക്കത്തിന് കാരണം എന്താണെന്ന് അറിവായിട്ടില്ല.

വെടിയുതിര്‍ത്ത ജവാനെയും വെടിവെച്ച് കൊന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി നാരായണ്‍പൂര്‍ എസ്.പി മോഹിത് ഗാര്‍ഗ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഐടിബിപി അന്വേഷണം ആരംഭിച്ചു.