'ആര്‍ക്കും ആരേയും കൊല്ലാനുള്ള അധികാരമില്ല; ഹൈദരബാദ് പീഡനക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യത്തിന് എതിരെ പവന്‍ കല്യാണ്‍, വിമര്‍ശനം

ഹൈദരാബാദില്‍ മൃഗ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നുള്ള രോഷപ്രകടനങ്ങള്‍ ശക്തമാകുന്നതിനിടെ, തൂക്കുകയറിന് എതിരെ നിലപാടുമായി പവന്‍ കല്യാണ്‍
'ആര്‍ക്കും ആരേയും കൊല്ലാനുള്ള അധികാരമില്ല; ഹൈദരബാദ് പീഡനക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യത്തിന് എതിരെ പവന്‍ കല്യാണ്‍, വിമര്‍ശനം

ഹൈദരാബാദില്‍ മൃഗ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നുള്ള രോഷപ്രകടനങ്ങള്‍ ശക്തമാകുന്നതിനിടെ, തൂക്കുകയറിന് എതിരെ നിലപാടുമായി നടനും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍. താന്‍ വധശിക്ഷയ്ക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരേയും കൊല്ലാനുള്ള അധികാരം മനുഷ്യര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഹൈദരാബാദ് പീഡനക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്നാണ് രാജ്യം മുഴുവന്‍ ആവശ്യപ്പെടുന്നത്. എന്തിനാണ് ജനങ്ങള്‍ തീവ്രമായി ചിന്തിക്കുന്നത്? ഇത്തരത്തിലുള്ള വിഷയങ്ങളിലായാല്‍പോലും നമ്മള്‍ വധശിക്ഷ പോലുള്ള കാര്യങ്ങള്‍ ആവശ്യപ്പെടരുത്.'-അദ്ദേഹം പറഞ്ഞു. 

ആരേയും കൊല്ലാന്‍ നമുക്ക് അവകാശമില്ല. പൊതു ഇടത്തില്‍ ചാട്ടകൊണ്ടടിക്കുകയാണ് വേണ്ടത്. സിംഗപ്പോരില്‍ ഉള്ളതുപോലുള്ള നിയമങ്ങള്‍ നമ്മള്‍ കൊണ്ടുവരണം.- അദ്ദേഹം പറഞ്ഞു. 

പവന്‍ കല്യാണിന്റെ പ്രസ്താവനയ്ക്ക് എതിരെ വൈഎസ്ആര്‍ കോണ്‍ഗ്രസ് രംഗത്തെത്തി. അദ്ദേഹത്തിന്റെ മാനസ്സികാവസ്ഥ വെളിപ്പെടുത്ത പ്രസ്താവനയാണിതെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എംപി വിജശ്രീ റെഡ്ഡി പറഞ്ഞു. രാജ്യം മുഴുവന്‍ വധശിക്ഷ ആവശ്യപ്പെടുമ്പോള്‍ അതിന് എതിര് പറയുന്നത് പവന്‍ കല്യാണിന്റെ ഉത്തരവാദിത്തമില്ലായ്മ ആണെന്നും അദ്ദേഹം ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com