ക്യാമ്പസ് റിക്രൂട്ട്മെന്റ്; അഞ്ച് ഐഐടി വിദ്യാർത്ഥികൾക്ക് ലഭിച്ചത് ഒന്നരക്കോടി ശമ്പളമുള്ള ജോലി

ഈ വിദ്യാഭ്യാസ വര്‍ഷത്തെ അവസാനവട്ട ക്യാമ്പസ് റിക്രൂട്ട്‌മെന്റാണ് ഇപ്പോള്‍ നടക്കുന്നത്
ക്യാമ്പസ് റിക്രൂട്ട്മെന്റ്; അഞ്ച് ഐഐടി വിദ്യാർത്ഥികൾക്ക് ലഭിച്ചത് ഒന്നരക്കോടി ശമ്പളമുള്ള ജോലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ്‌ റിക്രൂട്ട്‌മെന്റില്‍ ലഭിച്ചത് ഒന്നരക്കോടി വാര്‍ഷിക ശമ്പളമുള്ള ജോലി. ഡല്‍ഹി ഐഐടിയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍, റൂര്‍ക്കി ഐഐടിയിലെ രണ്ട് പേര്‍, ബോംബെ ഐഐടിയിലെ ഒരു വിദ്യാർത്ഥി എന്നിവര്‍ക്കാണ് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിച്ചത്‌.

ഈ വിദ്യാഭ്യാസ വര്‍ഷത്തെ അവസാനവട്ട ക്യാമ്പസ് റിക്രൂട്ട്‌മെന്റാണ് ഇപ്പോള്‍ നടക്കുന്നത്. വിവിധ ഐഐടികളില്‍ നിന്ന് 300- 500 വീതം വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ലഭിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. 16 ലക്ഷം രൂപയാണ് ഉദ്യോഗാര്‍ഥികള്‍ക്ക് വാഗ്ദാനം ലഭിക്കുന്ന ശരാശരി വാര്‍ഷിക പ്രതിഫലത്തുക. മൈക്രോസോഫ്റ്റ്, സോണി ജപ്പാന്‍, ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ്, ഗൂഗിള്‍, ഇന്റല്‍, സാംസങ് തുടങ്ങിയ വന്‍കിട കമ്പനികള്‍ റിക്രൂട്ട്‌മെന്റ് നടത്തി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണയായി ശമ്പള പാക്കേജുകളെ കുറിച്ചുള്ള വിവരം പുറത്തു വിടുന്നത് പതിവില്ല. എന്നാല്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറയുന്ന സാഹചര്യത്തിലും ഉദ്യോഗാർഥികൾക്ക് ലഭിക്കുന്ന ശമ്പള വാഗ്ദാനത്തില്‍ കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് 15-20 ശതമാനം വരെ വളര്‍ച്ചയുണ്ടായതായാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com