'തടവിലിട്ടിട്ടും ഒരു കുറ്റവും ചുമത്താന്‍ സാധിച്ചില്ല'; 'ചിലത് പറയാനുണ്ട്; നാളെ മാധ്യമങ്ങളെ കാണുമെന്ന് ചിദംബരം

തടവിലിട്ടിട്ടും തനിക്കെതിരെ ഒരുകുറ്റവും ചുമത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.
തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ചിദംബരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നു/ചിത്രം: പിടിഐ
തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ചിദംബരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിക്കുന്നു/ചിത്രം: പിടിഐ

ന്യൂഡല്‍ഹി: തടവിലിട്ടിട്ടും തനിക്കെതിരെ ഒരുകുറ്റവും ചുമത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഐഎന്‍എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 106 ദിവസത്തെ തിഹാര്‍ ജയില്‍വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. കേസില്‍ സുപ്രീംകോടതി ജാമ്യം അനുവജിച്ചിരുന്നു. 

കേസിനെക്കുറിച്ച് പ്രതികരിക്കരുതെന്ന കോടിയുടെ നിര്‍ദേശത്തെ താന്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു ചില വിഷയങ്ങളില്‍ വ്യാഴാഴ്ച പത്രസമ്മേളനം നടത്തും. 

ജയിലിന് മുന്നില്‍ ചിദംബരത്തെ സ്വീകരിക്കാന്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ഹാരാര്‍പ്പണം നടത്തി സ്വീകരിച്ച ശേഷം വാഹനജാഥയോടെയാണ് അദ്ദേഹത്തെ കൊണ്ടുപോയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വീട്ടിലേക്കാണ് ചിദംബരം പോയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com