നഗരത്തെയും വിറപ്പിച്ച് ആനക്കൂട്ടം!; മീഡിയന്‍ തകര്‍ത്ത് റോഡ് മുറിച്ചു കടന്നു ( വീഡിയോ)

കാട്ടാന കൂട്ടം റോഡ് മുറിച്ചു കടക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്
നഗരത്തെയും വിറപ്പിച്ച് ആനക്കൂട്ടം!; മീഡിയന്‍ തകര്‍ത്ത് റോഡ് മുറിച്ചു കടന്നു ( വീഡിയോ)

കോയമ്പത്തൂര്‍:  കാട്ടിനോട് ചേര്‍ന്നുളള ജനവാസകേന്ദ്രങ്ങളില്‍ ആന ഇറങ്ങിയ വാര്‍ത്തകള്‍ നിരവധി കേട്ടിട്ടുണ്ട്.  കാട്ടാന കൃഷിനശിപ്പിച്ചതായുളള വാര്‍ത്തകളും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ, നഗരത്തിലും ആനക്കൂട്ടം ഇറങ്ങിയിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കോയമ്പത്തൂരില്‍ ദേശീയ പാതയിലാണ് ആന ഇറങ്ങിയത്. കാട്ടാന കൂട്ടം റോഡ് മുറിച്ചു കടക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. നരസിംഹനായ്ക്കന്‍പാളയത്തിലാണ് ആനക്കൂട്ടം റോഡ് മുറിച്ചു കടന്നത്. ഈസമയത്ത് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ദേശീയ പാതയുടെ മീഡിയനിലുളള വേലി തകര്‍ത്താണ് ആനക്കൂട്ടം റോഡ് മുറിച്ചു കടക്കുന്നത്. റോഡ് മുറിച്ചു കടന്ന ആന മറ്റൊരു സ്ഥലം ലക്ഷ്യം വച്ച് മുന്നോട്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com