മന്ത്രിയോ ബുള്ളറ്റ് ട്രെയിനോ! പീയൂഷ് ഗോയലിന്റെ ഓട്ടം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് 

റെയില്‍വേ മന്ത്രിയായതിനാല്‍ തന്നെ പലരും അദ്ദേഹത്തിന്റെ ഓട്ടത്തിനെ ബുള്ളറ്റ് ട്രെയിനിനോടാണ് ഉപമിച്ചത്
മന്ത്രിയോ ബുള്ളറ്റ് ട്രെയിനോ! പീയൂഷ് ഗോയലിന്റെ ഓട്ടം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് 

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓട്ടമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാര്‍ലമെന്റില്‍ സമയത്തിനെത്താന്‍ വേണ്ടിയാണ് പിയൂഷ് ഗോയല്‍ സ്പ്രിന്ററായത്. കാറില്‍ വന്നിറങ്ങിയ ശേഷം അദ്ദേഹം പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് ഓടി കയറുകയായിരുന്നു. 

പുറത്ത് മാധ്യമ പ്രവര്‍ത്തകരടക്കം കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ മന്ത്രി ഇവരെയൊന്നും ശ്രദ്ധിച്ചില്ല. ചോദ്യോത്തര വേളയ്ക്ക് തൊട്ടുമുന്‍പ് സഭയിലെത്താനുള്ള തിരക്കിലായിരുന്നു അദ്ദേഹം. രാവിലെ മന്ത്രിസഭാ യോഗം നടന്നിരുന്നു. ഇതില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം സമയത്തിന് സഭയിലെത്താനുള്ള തത്രപ്പാടില്‍ ഓടിയത്. 

റെയില്‍വേ മന്ത്രിയായതിനാല്‍ തന്നെ പലരും അദ്ദേഹത്തിന്റെ ഓട്ടത്തിനെ ബുള്ളറ്റ് ട്രെയിനിനോടാണ് ഉപമിച്ചത്. മറ്റ് ചിലര്‍ കോളജ് പഠന കാലത്തെ, സമയം തെറ്റി ക്ലാസിലേക്ക് തിരക്കിട്ട് കയറുന്നതിനോടാണ് മന്ത്രിയുടെ ഓട്ടത്തെ ഉപമിച്ചത്. 

മാധ്യമ പ്രവര്‍ത്തകനായ പായല്‍ മെഹതയാണ് മന്ത്രിയുടെ ഓട്ടച്ചിത്രം ആദ്യം ട്വിറ്ററിലൂടെ പങ്കിട്ടത്. പിന്നീട് മറ്റുള്ളവരും ഏറ്റെടുക്കുകയായിരുന്നു. എന്തായാലും പിയൂഷ് ഗോയലിന്റെ ഓട്ടം ഇന്റര്‍നെറ്റില്‍ സൂപ്പര്‍ ഹിറ്റായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com