വഴിമുടക്കി കാര്‍ പാര്‍ക്ക് ചെയ്തു; ക്ഷമകെട്ട  യുവാവ് കാര്‍ കൈകൊണ്ട് പൊക്കി മാറ്റി; വീഡിയോ വൈറല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2019 10:28 PM  |  

Last Updated: 04th December 2019 10:28 PM  |   A+A-   |  

 

മറ്റുള്ളവരെ ശല്യപ്പെടുത്തുകയെന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. മറ്റുള്ളവര്‍ എങ്ങനെ പോകുമെന്ന് പോലും ഓര്‍ക്കാതെയാണ് ചിലര്‍ വാഹനങ്ങള്‍ പാര്‍്ക്ക് ചെയ്യുക. അത്തരത്തില്‍ റോഡില്‍ കുടുങ്ങിയ ഒരു  യുവാവ് കാര്‍ മാറ്റുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്.

യുവാവിന്റെ ഈ സാഹസിക പ്രവര്‍ത്തനം കണ്ടാല്‍ ആരായാലും കൈയടിച്ച് പോകും. സമൂഹമാധ്യമങ്ങളില്‍ ഈ ശക്തിമാന് ലൈക്കും ഷെയറും ഏറുകയാണ്. ഗതാഗതക്കുരുക്കുണ്ടാക്കി വഴിമുടക്കി കിടന്ന വാഹനത്തിലായിരുന്നു ഗുജറാത്തിലെ ഈ മനുഷ്യന്റെ ശക്തിപ്രകടനം. കാറുമായി എത്തിയ ഇയാള്‍ക്ക് മുന്നോട്ട് പോകാന്‍ പറ്റാത്ത വിധം റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നു. വാഹനത്തില്‍ നിന്നിറങ്ങി മുന്നിലുള്ള കാറിന്റെ ഉടമയെ അവിടെയല്ലാം അന്വേഷിച്ചു. പക്ഷേ ആരെയും കണ്ടില്ല.

കുറച്ച് നേരം കൂടി കാത്തുനിന്നിട്ടും ആരും എത്തിയില്ല. ഇതിന് പിന്നാലെ തടസമായി പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കൈകൊണ്ട് പൊക്കിമാറ്റിയാണ് ഇയാള്‍ മുന്നോട്ടുപോയത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന വ്യക്തിയാണ് ഈ വിഡിയോ പകര്‍ത്തിയത്. കാര്‍ കൈകൊണ്ട് പൊക്കി മാറ്റിയ യുവാവിനെ കൂടിനിന്ന ജനം അഭിനന്ദിക്കുന്നതും വിഡിയോയില്‍ കാണാം.