കുടിച്ചു ലക്കുകെട്ട് സ്‌കൂളിലെത്തി; കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തി; സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പിരിച്ചുവിട്ടു (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2019 03:18 PM  |  

Last Updated: 06th December 2019 04:40 PM  |   A+A-   |  

teacher

 

കുടിച്ചു ലക്കുകെട്ട് സ്‌കൂളിലെത്തിയ അധ്യാപകനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഒഡീഷിലെ ജാജ്പൂരിലുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ മകരന്ദ മൊഹന്തയെയാണ് പിരിച്ചുവിട്ടത്. 

ബുധാനാഴ്ച കുടിച്ചു ലക്കുകെട്ട് സ്‌കൂളിലെത്തിയ ഇയാള്‍ കുട്ടികളെ സ്‌കൂള്‍ കോംപൗണ്ടിന് പുറത്ത് മുട്ടില്‍ നിര്‍ത്തി. അച്ചടക്കമില്ലാതെ പെരുമാറി എന്ന്് പറഞ്ഞാണ് കുട്ടികളെ മുട്ടുകാലില്‍ നിര്‍ത്തിയത്. 

കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ ഇത് വീഡിയോയില്‍  പകര്‍ത്തുകയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ എഡ്യുക്കേഷന്‍ ഓഫീസര്‍ക്ക് കൈമാറിയതിന്റെ  അടിസ്ഥാനത്തിലാണ് സ്‌കൂളില്‍ താത്കാലിക അധ്യാപകനായി ജോലി ചെയ്യുന്ന ഇയാളെ പിരിച്ചുവിട്ടത്.