ചികിത്സാ ചെലവ് താങ്ങാനാവുന്നില്ല; ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2019 07:37 PM  |  

Last Updated: 06th December 2019 07:37 PM  |   A+A-   |  

34653134-arrest-handcuffs-police-lights-widescreen

 

പനാജി: ചികിത്സാ ചെലവ് താങ്ങാനാവാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു. നോര്‍ത്ത് ഗോവയിലെ ജലസേചന കനാലിന്റെ നിര്‍മ്മാണ സ്ഥലത്താണ്  ഭാര്യയെ കുഴിച്ചുമൂടിയത്. നാല്‍പ്പത്തിനാലുകാരി മരിച്ചു. ഭാര്യയെ ജീവനോടെ കുഴിച്ചിട്ട കുറ്റത്തിന് നാല്‍പ്പത്തിയാറുകാരനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു.

തില്ലാരി ഇറിഗേഷന്‍ പ്രൊജക്ടിന്റെ നിര്‍മ്മാണ സ്ഥലത്താണ് ഭാര്യ താന്‍വിയെ ഇയാള്‍ ജീവനോടെ കുഴിച്ചിട്ടത്. മൃതദേഹം  തൊഴിലാളികളാണ് കണ്ടെടുത്തത്. കുഴിച്ചിട്ട സ്ഥലത്തേക്ക് പോകുന്ന തൊഴിലാളികളെ ഇയാള്‍ തടഞ്ഞതായും പൊലീസ് പറയുന്നു

വ്യത്യസ്തമായ ജോലികള്‍ ചെയ്ത് ജീവിക്കുന്ന ഇയാള്‍ക്ക് ഭാര്യയുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൊലനടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ ഐപിസി 302, 201 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തായി പൊലീസ് പറഞ്ഞു.