മ​ക​ന്‍റെ വി​വാ​ഹം കഴി‍ഞ്ഞ് മടങ്ങവെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു; അമ്മയ്ക്ക് ദാരുണാന്ത്യം 

അ​പ​ക​ട​ത്തി​ൽ മൂന്ന് പേർക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു
മ​ക​ന്‍റെ വി​വാ​ഹം കഴി‍ഞ്ഞ് മടങ്ങവെ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു; അമ്മയ്ക്ക് ദാരുണാന്ത്യം 

ന്യൂ​ഡ​ൽ​ഹി: മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങവെ അപകടത്തിൽപ്പെട്ട സ്ത്രീ മരിച്ചു. ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് കൃ​ഷ്ണ സിം​ഗ്ല എ​ന്ന സ്ത്രീ മരിച്ചത്. ചൊ​വ്വാ​ഴ്ച ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ ഗ്രേ​റ്റ​ർ കൈ​ലാ​ഷിലാണ് ഇവർക്ക് അപകടമുണ്ടായത്. 

കൃഷ്ണയും സംഘവും സഞ്ചരിച്ചിരുന്ന കാർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കൃ​ഷ്ണ​യു​ടെ ഭ​ർ​ത്താ​വും ഭ​ർ​തൃ​സ​ഹോ​ദ​രി​യുമാണ് കാറിലുണ്ടായിരുന്നത്. ഫ​രീ​ദാ​ബാ​ദി​ലെ സു​രാ​ജ്കു​ണ്ടി​ൽ ന​ട​ന്ന മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങിവരികയായിരുന്നു ഇവർ. കൃഷ്ണയുടെ ഭർത്താവാണ് വാഹനം ഓടിച്ചിരുന്നത്. 

അ​പ​ക​ട​ത്തി​ൽ മൂന്ന് പേർക്കും ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൃഷ്ണയുടെ ജീവൻ രക്ഷിക്കാനായിലാല. മറ്റ് രണ്ട് ചേർ ചികിത്സയിൽ തുടരുകയാണ്. വാ​ഹ​ന​മോ​ടി​ച്ച മ​ഹാ​വീ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാരണമെന്നാണ് സംശയം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com