രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍ ആന്റമാനില്‍; രണ്ടാമത്തേത് ഗുജറാത്തില്‍, ലിസ്റ്റ് പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്തെ മികച്ച പത്തു പൊലീസ് സ്റ്റേഷനുകളില്‍ ഒന്നാംസ്ഥാനം ആന്റമന്‍ നിക്കോബാറിലെ അബെര്‍ദീന്‍ പൊലീസ് സ്റ്റേഷന്.
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച പത്തു പൊലീസ് സ്റ്റേഷനുകളില്‍ ഒന്നാംസ്ഥാനം ആന്റമന്‍ നിക്കോബാറിലെ അബെര്‍ദീന്‍ പൊലീസ് സ്റ്റേഷന്. ഗുജറാത്തിലെ ബാലസിനോര്‍, മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ എന്നിവയാണ് രണ്ടുംമൂന്നും സ്ഥാനങ്ങളില്‍. മികച്ച പൊലീസ് സ്റ്റേഷനുകളുടെ ലിസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളിലെ ഇടപെടലുകള്‍, ഭൂമി സംബന്ധമായ കേസുകളിലെ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് മികച്ച പത്തുസ്റ്റേഷനുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. ആയിരത്തോളമുള്ള മികച്ച പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ഏറ്റവും മികച്ച പത്തെണ്ണം തെരഞ്ഞെടുത്തതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com