വധശിക്ഷ ഒഴിവാക്കാനുളള ശ്രമം: ദയാഹര്‍ജി തളളണമെന്ന് നിര്‍ഭയയുടെ കുടുംബം, രാഷ്ട്രപതിക്ക് കത്തയച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2019 04:37 PM  |  

Last Updated: 06th December 2019 04:37 PM  |   A+A-   |  

 

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 4 പേരില്‍ ഒരാളുടെ ദയാഹര്‍ജി തളളണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ കുടുംബം രാഷ്ട്രപതിക്ക് കത്തയച്ചു. പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ ഒഴിവാക്കാനും നീതി നടപ്പാക്കുന്നത് തടയാനും മനഃപൂര്‍വ്വമുളള ശ്രമത്തിന്റെ ഭാഗമായാണ് ദയാഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് കത്തില്‍ നിര്‍ഭയയുടെ കുടുംബം കുറ്റപ്പെടുത്തി.

നേരത്തെ വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ദയാഹര്‍ജി തളളി കൊണ്ടുളള ഡല്‍ഹി സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി. ഇതിന് പിന്നാലെയാണ് ദയാഹര്‍ജി തളളണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ കുടുംബം രാഷ്ട്രപതിക്ക് കത്തയച്ചത്.

2012 ഡിസംബറില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ  6 പേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് പ്രതിക്കെതിരെ എഎപി സര്‍ക്കാര്‍ ശക്തമായ നിലപാടു സ്വീകരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി 10 ദിവസത്തിനു ശേഷം സിംഗപ്പുരില്‍ ചികിത്സയിലിരിക്കേ മരണമടഞ്ഞിരുന്നു. കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട വിനയ് ശര്‍മ രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജി നിരസിക്കണമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ നിലപാടെടുത്തത്. ശുപാര്‍ശ ലഫ്. ഗവര്‍ണര്‍ പരിശോധിച്ച ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയത്. കേസില്‍ വധശിക്ഷ ലഭിച്ച മറ്റു പ്രതികളായ മുകേഷ്, അക്ഷയ് കുമാര്‍ സിങ്, പവന്‍  ഗുപ്ത എന്നിവര്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല.

കേസിലെ പ്രതിയായ റാം സിങ് ജയിലിനുള്ളില്‍ ജീവനൊടുക്കിയിരുന്നു. കുറ്റാരോപിതനായ പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ച ശേഷം പുറത്തു