ഉള്ളിവില കുതിക്കുന്നു; കിലോയ്ക്ക് 200 കടന്നു; ആശങ്കയോടെ പൊതുജനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2019 09:25 PM  |  

Last Updated: 07th December 2019 09:25 PM  |   A+A-   |  

onion

 


ബംഗളൂരു: വിപണിയില്‍ കടുത്ത ലഭ്യത കുറവായതിനാല്‍ സവാളയുടെ വില കിലോ 200രൂപയായി. ബംഗളൂരുവിലാണ് ഉള്ളിവില 200രൂപയിലെത്തിയത്. ചില ചില്ലറവില്‍പ്പന കേന്ദ്രങ്ങളില്‍ 200 രൂപ കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉള്ളിവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ഓഫീസര്‍ സിദ്ധഗംഗൈ പറഞ്ഞു. മൊത്തവില ക്വിന്റലിന് 5,500 മുതല്‍ 14,000 രൂപ വരെയാണ്. 

ആന്ധ്രാ പ്രദേശിലെ വിജയവാഡയിലും സവാള കിലോയ്ക്ക് 200 രൂപയുടെ അടുത്തെത്തി. തമിഴ്‌നാട്ടില്‍ ഗുണമേന്മയുള്ള സവാളയ്ക്ക് 180 രൂപ ക
ന്നു. ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡ് പോര്‍ട്ടല്‍ പ്രകാരം സവാളയ്ക്ക് ചെന്നൈയില്‍ 170 രൂപയും പൂനെയില്‍ 160 രൂപയും  മുംബൈയില്‍ 150 രൂപയുമാണ് വില.

രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും ഉള്ളിവില നൂറ് കടന്നിരിക്കുകയാണ്. പനാജി, ആന്‍ഡമാന്‍ അടക്കമുള്ളിടങ്ങളില്‍ കിലോയ്ക്ക് 165 രൂപയായിട്ടുണ്ട്. ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഉള്ളി ജനുവരി പകുതിയോടെ മാത്രമേ രാജ്യത്ത് എത്തുവെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. സമാന സാഹചര്യം ഉണ്ടായ 2015-16 കാലത്താണ് രാജ്യം അവസാനമായി ഉള്ളി ഇറക്കുമതി ചെയതത്. അതും 1987 ടണ്‍. അതിലേറെയാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വില പിടിച്ചു നിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പല നടപടികളും പ്രഖ്യാപിച്ചുവെങ്കിലും വില കയറ്റം തടയാനായില്ല. തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സാമ്പത്തിക പ്രസിസന്ധി സംബന്ധിച്ചും വിലക്കയറ്റം സംബന്ധിച്ചും ലോക്‌സഭയില്‍ ചര്‍ച്ച നടന്നപ്പോള്‍ താന്‍ ഉള്ളികഴിക്കാറില്ലെന്ന ധനമന്ത്രി നിര്‍മലാ സീതാരാമന്റെ അഭിപ്രായം വിമര്‍ശന വിധേയമായിരുന്നു. സര്‍ക്കാര്‍ ഇടപെടല്‍ കാര്യമായ ഗുണം ചെയ്യുന്നില്ലെന്നതാണ് വിപണിയില്‍ വിലകയറുന്നതിന് കാരണം.

വലിയ കൃഷിനാശവും സംഭവച്ചിതിനാല്‍ ഉള്ളി വില ഇനിയും കൂടുമെന്ന റിപ്പോര്‍ട്ടുകളിലാണ് സര്‍ക്കാരിന്റെ ആശങ്ക. മഹാരാഷ്ട്ര, മധ്യപ്രദേശ് അടക്കമുള്ള ഉള്ളി പ്രധാനമായും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രളയമാണ് കൃഷി തകര്‍ത്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത വിളവെടുപ്പ് വരെയെങ്കിലും ഈ വില തുടരുമെന്നാണ് കണക്ക് കൂട്ടല്‍. വില പിടിച്ച് നിര്‍ത്താനായി ഉള്ളിയുടെ കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.