ദത്തുപുത്രിയെ പീഡിപ്പിച്ചു; പിതാവിനെ യുവതിയും 16കാരനായ കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചുകൊന്നു; മൃതദേഹം കഷണങ്ങളാക്കി ബാഗില്‍ നിറച്ച് കടലില്‍ തള്ളി; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്ക് | Published: 07th December 2019 10:41 PM |
Last Updated: 07th December 2019 10:47 PM | A+A A- |

പ്രതീകാത്മക ചിത്രം
മുംബൈ: മുംബൈയില്‍ രണ്ടാനച്ഛനെ മകളും കാമുകനും ചേര്‍ന്ന് വെട്ടിക്കൊന്ന് പെട്ടിയിലാക്കി കടലില്‍ തള്ളി. മഹീം ബീച്ചില്‍ വെച്ചാണ് സ്യൂട്ട് കെയ്സിലാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പത്തൊന്‍പതുകാരിയായ മകളും 16 കാരിയായ കാമുകനെയും പൊലീസ് അറസ്റ്റുചെയ്തു. അച്ഛന് ലൈംഗികാതിക്രമം നടത്തിയതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രതിക്ള്‍ പൊലീസിന് മൊഴി നല്കി.
അന്‍പത്തിയൊന്‍പതുകാരനായ ബെന്നറ്റ് റെബല്ലോയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ദത്തുപുത്രിയാണ് പത്തൊന്‍പതുകാരി.പതിനാറുകാരനുമായുള്ള പ്രണയബന്ധത്തെ രണ്ടാനച്ഛന് എതിര്‍ത്തിരുന്നു. എന്നാല്‍ ഇയാള്‍ മകളെ ലൈംഗികമായി ഉപദ്രവിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികള്‍ പറയുന്നത്.
നവംബര്‍ 26നാണ് ഇരുവരും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തിയത്. തലയ്ക്കടിച്ചായിരുന്നു കൊലപാതകം. അതിന് ശേഷം മൃതദേഹം ചെറിയ കഷണങ്ങളാക്കി മൂന്ന് ബാഗില്‍ നിറയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി മിത്തി നദിയില്‍ തള്ളുകയായിരുന്നു. അതില്‍ ഒരു ബാഗ് ഡിസംബര്‍ മൂന്നാം തിയ്യതി കടല്‍ തീരത്ത് അടുക്കുകയായിരുന്നു. പിന്നാലെ രണ്ടുബാഗുകളും കരയ്ക്കടുത്തു.
പെണ്‍കുട്ടിയുടെ ജീവിതശൈലി അംഗീകരിക്കാത്തതിനാലാണ് പെണ്‍കുട്ടിയുടെ കുടുംബം അവളെ പുറത്താക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താന്‍ പെണ്‍കുട്ടിയെ ദത്തെടുത്തതായി റെബെല്ലോ അയല്‍വാസികളോട് പറഞ്ഞെങ്കിലും ഇതിന്റെ രേഖകളൊന്നും പൊലീസിന് കണ്ടെടുക്കനായിരുന്നില്ല. റെബല്ലോ രണ്ടുതവണ വിവാഹമോചനം നേടിയിരുന്നു, പെണ്‍കുട്ടിയെ ദത്തെടുക്കുമ്പോള്‍ ഇയാള്‍ തനിച്ചാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ജ്യേഷ്ഠനും ഘടക്പോറിലാണ് താമസിക്കുന്നത്.