നീതി പ്രതികാരമല്ല, അത് ഉടനടി വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

നീതി തല്‍ക്ഷണം ഉണ്ടാകില്ല. നീതി ഉടനടി ലഭിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ്
നീതി പ്രതികാരമല്ല, അത് ഉടനടി വേണമെന്ന് ആവശ്യപ്പെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ്

ജോധ്പൂര്‍ : നീതി എന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ. പ്രതികാരമായാല്‍ നീതിയുടെ സ്വഭാവം നഷ്ടമാകും. നീതി തല്‍ക്ഷണം ഉണ്ടാകില്ല. നീതി ഉടനടി ലഭിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരില്‍ രാജസ്ഥാന്‍ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബോബ്‌ഡെ.

ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലയുടെ പശ്ചാത്തലത്തില്‍ ലൈംഗീക പീഡന അതിക്രമങ്ങളില്‍, ഹൈദരാബാദ് മോഡല്‍ ശിക്ഷ വേണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. കോടതികളില്‍ നീതി നടപ്പാക്കുന്നതിലെ കാലതാമസമാണ് ജനങ്ങള്‍ ഹൈദരാബാദ് പൊലീസിന്റെ നടപടിയെ പുകഴ്ത്തുന്നതിന് കാരണമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഹൈദരാബാദില്‍ ബലാത്സംഗ കേസ് പ്രതികളെ വെടിവച്ചുകൊന്ന പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിട്ടുണ്ട്.  ഏറ്റുമുട്ടല്‍ കൊലകള്‍ സംബന്ധിച്ച സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന് അഭിഭാഷകരായ ജിഎസ് മണിയും പ്രദീപ് കുമാര്‍ യാദവും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഇന്നലെ പുലര്‍ച്ചെയാണ്, വെറ്റററി ഡോക്ടറെ ബലാത്സംഗ ചെയ്തു തീകൊളുത്തി കൊന്ന കേസിലെ പൊലീസ് വെടിവച്ചുകൊന്നത്. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ ആയുധം പിടിച്ചുവാങ്ങി ഇവര്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നെന്നാണ് സൈബറാബാദ് കമ്മിഷണര്‍ അറിയിച്ചത്. എന്നാല്‍ ഏറ്റുമുട്ടലുകള്‍ സംബന്ധിച്ച് 2014ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണ് പൊലീസിന്റെ പ്രവൃത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു.

തെലങ്കാന ഹൈക്കോടതിയിലും ഇന്നലെ സമാനമായ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതു ഫലലില്‍ സ്വീകരിച്ച ഹൈക്കോടതി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു തടഞ്ഞിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com