'എന്റെ കുടുബത്തെ സംരക്ഷിക്കണം';  തീ ആളിപ്പടരുന്നതിനിടെ യുവാവിന്റെ അവസാന ഫോണ്‍ കോള്‍; നൊമ്പരം

എന്റെ കുടുംബത്തെ സംരക്ഷിക്കണം. ഈ തീപിടിത്തത്തില്‍ നിന്ന് എനിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നായിരുന്നു മുഹമ്മദിന്റെ വാക്കുകള്‍
'എന്റെ കുടുബത്തെ സംരക്ഷിക്കണം';  തീ ആളിപ്പടരുന്നതിനിടെ യുവാവിന്റെ അവസാന ഫോണ്‍ കോള്‍; നൊമ്പരം

ന്യൂഡല്‍ഹി: ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ ഫാക്ടറിയെ തീ വിഴുങ്ങുന്ന സമയത്ത് യുവാവ് സുഹൃത്തിന് കൈമാറിയ സന്ദേശം പുറത്ത്.ഫാക്ടറിയില്‍ തീ ആളിപ്പടരുന്ന സമയത്ത് കുടുങ്ങി കിടന്ന മുപ്പത്തിനാലുകാരനായ മുഹമ്മദ് മുഷ്‌റഫ് അവസാനമായി ഫോണ്‍വിളിച്ചത് പ്രിയ സുഹൃത്തായ മോനു അഗര്‍വാളിനെയായിരുന്നു. എന്റെ കുടുംബത്തെ സംരക്ഷിക്കണം. ഈ തീപിടിത്തത്തില്‍ നിന്ന് എനിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്നായിരുന്നു മുഹമ്മദിന്റെ വാക്കുകള്‍.

പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു മുഹമ്മദ് സുഹൃത്തിനെ വിളിച്ചത്. തീ പടരുമ്പോഴും പ്രതീക്ഷ കൈവിടരുതെന്നായിരുന്നു മോനു മൂഹമ്മദിനോട് പറഞ്ഞത്. കഴിയുമെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി രക്ഷപ്പെടാനും പറഞ്ഞു. സംസാരിക്കുന്നതിനിടയില്‍ പരമാവധി പ്രതീക്ഷ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. സഹായത്തിനായി ഇപ്പോള്‍ തന്നെ ആളുകള്‍ സംഭവസ്ഥലത്ത് എത്തുമെന്ന് പറഞ്ഞപ്പോള്‍ സഹായിക്കേണ്ടവര്‍ എത്തിയെന്നും വൈകിപ്പോയെന്നുമായിരുന്നു അവസാനവാക്കുകള്‍. പിന്നെ ഫോണ്‍ കട്ടായെന്നും മോനു പറയുന്നു

എനിക്ക് എന്റെ പ്രിയപ്പെട്ട സഹോദരനെയാണ് നഷ്ടമായത്. അവന്റെ കുടുംബത്തെ സഹായിക്കുകയെന്നത്  തന്റെ ഉത്തരവാദിത്തമാണ്. പക്ഷെ ഇന്ന് എനിക്ക് എന്റെ എല്ലാ നഷ്്ടമായെന്നായിരുന്നു മോനുവിന്റെ പ്രതികരണം. ഡല്‍ഹിയിലെ തീപിടിത്തത്തില്‍ മുഹമ്മദ് ഉള്‍പ്പടെ 43 പേര്‍ മരിച്ചിരുന്നു. മുഷാറഫിന് മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയുമാണുള്ളത്. 

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. 150 ഓളം അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്തു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. 63 പേരെ കെട്ടിടത്തില്‍നിന്നു രക്ഷിച്ചു. പരുക്കേറ്റവരില്‍ രണ്ട് അഗ്‌നിശമന സേന ഉദ്യോഗസ്ഥരുമുണ്ട്. അപകടമുണ്ടായ കെട്ടിടത്തിന് അഗ്‌നിരക്ഷാസേന വിഭാഗത്തില്‍നിന്നുള്ള എന്‍ഒസി ഉണ്ടായിരുന്നില്ലെന്നാണു വിവരം. ഇടുങ്ങിയ പ്രദേശത്തുകൂടിയുള്ള രക്ഷാപ്രവര്‍ത്തനവും ഏറെ ദുഷ്‌കരമായി. ജനല്‍ ഗ്രില്ലുകള്‍ മുറിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥര്‍ കെട്ടിടത്തിലേക്കു പ്രവേശിച്ചത്.

കെട്ടിട ഉടമയ്‌ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കെട്ടിട ഉടമ റെഹാനെ കാണാനില്ലെന്നും ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 304 പ്രകാരം കേസെടുത്തെന്നും പൊലീസ് അറിയിച്ചു. കേസ് െ്രെകംബ്രാഞ്ചിനു വിട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com