ഡല്‍ഹി തീപിടുത്തത്തില്‍ മരണം 43 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു 

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണുമരിച്ചു
ഡല്‍ഹി തീപിടുത്തത്തില്‍ മരണം 43 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു 

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനാജ് മണ്ഡിയിലുണ്ടായ തീപിടുത്തതില്‍ മരണസംഖ്യ 43 ആയി ഉയര്‍ന്നു. റാണി ഝാന്‍സി റോഡില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടുത്തമുണ്ടായത്. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. 

പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണുമരിച്ചു. തീ പൂര്‍ണമായും അണയ്ക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അഗ്നിശമനസേന രംഗത്തെത്തിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി തുടരുകയാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

ഡല്‍ഹിയിലുണ്ടായ തീപിടുത്തം ഭയപ്പെടുത്തുന്നതാണെന്നും പരിക്കേറ്റവര്‍ പെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അധികൃതര്‍ ദുരന്തസ്ഥലത്ത് വേണ്ട സഹായങ്ങള്‍ ഒരുക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 

പൊള്ളലേറ്റവരുടെ നില ഗുരുതരമായി തുടരുന്നെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണെന്നുമാണ് വിവരം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com