മീശ പിരിച്ചു; ദളിത് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദനം, അച്ഛനെ ഭീഷണിപ്പെടുത്തി മീശ വടിപ്പിച്ചു, കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2019 02:42 PM  |  

Last Updated: 08th December 2019 02:42 PM  |   A+A-   |  

 

അഹമ്മദാബാദ്: മീശ പിരിച്ച് വച്ചതിന് ദളിത് വിദ്യാര്‍ത്ഥിയെ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ മര്‍ദിച്ചതായി പരാതി. യുവാവിനെ മര്‍ദിച്ച ശേഷം മീശ വടിച്ചു നീക്കാന്‍ വിദ്യാര്‍ത്ഥിയുടെ പിതാവിനോട് നൂറോളം വരുന്ന സംഘം നിര്‍ബന്ധിക്കുകയും ചെയ്തു. ബി ആര്‍ അംബേദ്ക്കറുടെ ചരമവാര്‍ഷിക ദിനത്തിലാണ് മര്‍ദനം.

ഗുജറാത്തിലെ മെഹ്‌സാനയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മര്‍ദിക്കുന്നതിന്റെ വീഡിയോ സംഘം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വില്ലേജില്‍ ജോലി ചെയ്യുന്ന രാന്‍ചോദ് പാര്‍മറുടെ മകന്‍ സഞ്ജയ് പാര്‍മര്‍ (20) ആണ് ആക്രമണത്തിന് ഇരയായത്. ഐടിഐ വിദ്യാര്‍ത്ഥിയാണ്.

വെള്ളിയാഴ്ച വൈകുന്നേരം വലിയൊരു സംഘം സഞ്ജയ്‌യുടെ വീടിന് മുന്നിലെത്തി. തുടര്‍ന്ന് സഞ്ജയ്‌യെ ഭീഷണിപ്പെടുത്തുകയും മീശ പിരിച്ചതിന് മര്‍ദിക്കുകയുമായിരുന്നു. മീശ വടിച്ചതിന് ശേഷം അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് പറഞ്ഞ് സഞ്ജയ് മാപ്പ് അപേക്ഷിക്കുന്നതിന്റ ദൃശ്യങ്ങളിലും വീഡിയോയില്‍ ഉണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.