അമ്മാവന്റെ വീട്ടിൽ പാർട്ടിക്ക് പോയി; 20കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സം​ഗം ചെയ്തു; നാല് പേർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2019 10:32 PM  |  

Last Updated: 09th December 2019 10:32 PM  |   A+A-   |  

rape-news-48-5-62_5

 

റായ്പൂർ: അമ്മാവന്റെ വീട്ടിൽ പാർട്ടിക്ക് പോയ, 20കാരിയെ ബലാത്സം​ഗം ചെയ്ത നാല് പേർ അറസ്റ്റിൽ. ഛത്തീസ്​ഗഡിലെ രാജ്‌നന്ദ്‌ഗാവ് ജില്ലയിലാണ് സംഭവം. പ്രതികൾ പത്തൊമ്പത്, ഇരുപത് വയസിനിടയിൽ പ്രായമായവരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ടെക്ചന്ദ് ധർവ്, സീതാറാം പട്ടേൽ, മയാറം, ആനന്ദ് പട്ടേൽ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രത്രിയോടെ വിവധ പ്രദേശങ്ങളിൽ നിന്നായി ഇവരെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടു പോകൽ, കൂട്ടബലാത്സംഗം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡിസംബർ രണ്ടിന് രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ അമ്മാവന്റെ വീട്ടിൽ പോയപ്പോഴാണ് 20കാരി ബലാത്സം​ഗത്തിനിരയായത്. അമ്മാവന്റെ വീടിനടുത്തുള്ള സ്ഥലത്ത് മാലിന്യം കൊണ്ടിടാൻ പോയപ്പോൾ യുവതിയെ നാല് പ്രതികളും ചേർന്ന് തട്ടിക്കൊണ്ടു പോകുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. സംഭവ ശേഷം പ്രതികൾ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ഞായറാഴ്ചയാണ് യുവതി ഇക്കാര്യം ഒരു ബന്ധുവുനോട് പറഞ്ഞതെന്നും പൊലീസ് പറഞ്ഞു.