ഏറ്റുമുട്ടല്‍ കൊലയ്ക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2019 11:40 AM  |  

Last Updated: 09th December 2019 11:40 AM  |   A+A-   |  

supreme_courtt

 

ന്യൂഡല്‍ഹി: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുക.

കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് അഭിഭാഷകനായ ജിഎസ് മണി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചുകൊണ്ടാണ് ബുധനാഴ്ച ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടല്‍ കൊലയില്‍ വകവരുത്തിയതിന് എതിരെയാണ് ഹര്‍ജി. ഏറ്റുമുട്ടല്‍ വ്യാജമാണെന്നും പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ജിഎസ് മണിക്കു പുറമേ മറ്റൊരു അഭിഭാഷകനായ എംഎല്‍ ശര്‍മയുടെ സമാനമായ ആവശ്യം ഉന്നയിച്ച പൊതുതാതപര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.