വിവാഹിതയായ സ്ത്രീയെ കാണാന്‍ വീട്ടിലെത്തി; യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലി, കാമുകിക്കും നാട്ടുകാരുടെ മര്‍ദനം; അറസ്റ്റ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2019 08:08 PM  |  

Last Updated: 09th December 2019 08:08 PM  |   A+A-   |  

 

ഭോപ്പാല്‍: വിവാഹിതയായ സ്ത്രീയെ കാണാന്‍ എത്തിയ 28കാരന് പ്രദേശവാസികളുടെ മര്‍ദനം. സ്ത്രീയെയും യുവാവിനെയും അന്യായമായി തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതായും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ സില്ലോളി ഗ്രാമത്തിലാണ് സംഭവം. സ്ത്രീയുമായി യുവാവ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയായ ഈ സ്ത്രീയുടെ ഭര്‍ത്താവ് ജയ്പൂരിലാണ് ജോലി ചെയ്യുന്നത്. 

ഡിസംബര്‍ നാലിന് സ്ത്രീയെ കാണാന്‍ യുവാവ് വീട്ടിലെത്തിയതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം. ഇരുവരെയും നാട്ടുകാര്‍ മര്‍ദിച്ചതായി പൊലീസ് പറയുന്നു. 28കാരനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. സ്ത്രീയെ മര്‍ദിക്കുകയും മുടി പിടിച്ച് വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചത് അടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.