കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: ബിജെപിക്ക് വ്യക്തമായ മുന്നേറ്റം; പതിനൊന്നിടത്ത് ലീഡ്

പതിനൊന്ന് മണ്ഡലങ്ങളില്‍ ബിജെപിക്ക് ലീഡ്‌ -കോണ്‍ഗ്രസ് രണ്ടിടത്തും  ജനതാദള്‍ ഒരിടത്തും ലീഡ് ചെയ്യുന്നു
യെദ്യൂരപ്പ
യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം. പതിനഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ പതിനൊന്ന് സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ജെഡിഎസ് ഒരു സീറ്റിലും മറ്റുള്ളവര്‍  ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. 

ആറ് സീറ്റ് നിലനിര്‍ത്തിയാല്‍ മാത്രമെ ബിജെപിക്ക് അധികാരത്തില്‍ തുടരാനാകൂ. നിലവിലെ സാധ്യതകള്‍ സൂചിപ്പിക്കുന്നത് യെദ്യൂരപ്പ സര്‍ക്കാര്‍ തുടരുമെന്ന് തന്നെയാണ്. 

സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെഡിഎസ്. എംഎല്‍എമാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ നിയമസഭയിലെ അംഗബലം 222 ആവും. ബിജെപിക്ക് ഒരു സ്വതന്ത്രന്‍ അടക്കം 106 പേരുടെ പിന്തുണയാണിപ്പോഴുള്ളത്. കോണ്‍ഗ്രസിന് 66 പേരുടെയും ജെഡിഎസിന് 34 പേരുടെയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. തെരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെഡിഎസ് വിമതരെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. നിയമസഭാ സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയെങ്കിലും മത്സരിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു.

കുറഞ്ഞത് 13 സീറ്റില്‍ ബിജെപി വിജയിക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അവകാശപ്പെട്ടു. ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സര്‍ക്കാരിന് രാജിവെക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com