കര്‍ണാടക ബിജെപി തൂത്തുവാരി; തോല്‍വി സമ്മതിക്കുന്നുവെന്ന് കോണ്‍ഗ്രസ്

പതിനഞ്ച് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഫലം അറിവായ അഞ്ച് സീറ്റുകളില്‍ നാലെണ്ണത്തില്‍ ബിജെപിക്ക് വിജയം
കര്‍ണാടക ബിജെപി തൂത്തുവാരി; തോല്‍വി സമ്മതിക്കുന്നുവെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. പതിനഞ്ച് സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഫലം അറിവായ അഞ്ച് സീറ്റുകളില്‍ നാലെണ്ണത്തില്‍ ബിജെപിക്ക് വിജയം. ഒരിടത്ത് കോണ്‍ഗ്രസിനാണ് വിജയം. മറ്റ് സീറ്റുകളില്‍ ഏഴിടങ്ങളില്‍ ബിജെപിയും ഒരിടത്ത് കോണ്‍ഗ്രും ഒരു സ്വതന്ത്രനും ലീഡ് ചെയ്യുന്നു. വിജയത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ഇപ്പോള്‍ തന്നെ ആഘോഷം തുടങ്ങിയിട്ടുണ്ട്.

അതേസമയം കര്‍ണാടകത്തിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്ര്‌സ് നേതാവ് ഡികെ ശിവകുമാര്‍ പറഞ്ഞു. ജനം കൂറുമാറ്റത്തെ തുണയ്ക്കുന്നത് ഞെട്ടിക്കുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. 

യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന നിര്‍ണായക ഉപതെരഞ്ഞെടുപ്പാണിത്. എംഎല്‍എമാര്‍ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാകും. 

തെഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്, ജെഡിഎസ്. വിമതരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ജയിച്ചാല്‍ ഇതില്‍ പലരും മന്ത്രിമാരായേക്കും. ആ ഉറപ്പിലാണ് വിമതരില്‍ പലരും ബിജെപിയിലേക്കെത്തിയത്. 

ഭരണം നിലനിര്‍ത്താന്‍ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപി വന്‍ നേട്ടമുണ്ടാകുമെന്ന് എക്‌സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com