തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; പ്രതിപക്ഷ നേതൃപദവി ഒഴിഞ്ഞ് സിദ്ധരാമയ്യ

നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; പ്രതിപക്ഷ നേതൃപദവി ഒഴിഞ്ഞ് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭാ കക്ഷി നേതൃസ്ഥാനം ഒഴിഞ്ഞു. നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പ്രതിപക്ഷ നേതൃപദവിയും ഒഴിഞ്ഞതായി സിദ്ധരാമയ്യ വ്യക്തമാക്കി.

ഉപതെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 ഇടത്തും ബിജെപിയാണ് ജയിച്ചത്. രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. ഇതോടെ വ്യക്തമായ ഭൂരിപക്ഷം ലഭിച്ച യെദ്യൂരപ്പ സര്‍ക്കാരിന് സുഗമമമായി ഭരണം നടത്താനുളള കളമൊരുങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിനേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് സിദ്ധരാമയ്യ പദവികള്‍ രാജിവെച്ചത്.


കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് രാജിവെച്ച കാര്യം വ്യക്തമാകുന്നത്. ജനാധിപത്യത്തെ ആദരിക്കേണ്ടതുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. തന്നെ പിന്തുണച്ച സോണിയഗാന്ധി ഉള്‍പ്പടെയുളള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി വിശ്വസ്തനായ പാര്‍ട്ടി പ്രവര്‍ത്തകനായി കൂടെയുണ്ടാകുമെന്നും കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com