യുവതിക്ക് ഭിഷണി, തെളിവില്ലെന്ന് പൊലീസ്; ബിഷപ്പിന് എതിരെയുള്ള കേസ് തള്ളി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2019 08:56 AM  |  

Last Updated: 09th December 2019 08:56 AM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

ബെംഗളൂരു : ദലിത് യുവതിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബിഷപിനെതിരെയുള്ള കേസ് തള്ളി. സിഎസ്ഐ കർണാടക മധ്യ മഹാഇടവക ബിഷപ് പി കെ സാമുവലിനെതിരെയുള്ള കേസാണ് തെളിവുകളുടെ അഭാവത്തിൽ തള്ളിയത്. ബെംഗളൂരു അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി.

ബിഷപ്പിന്റെ അനുയായി വിനോദ് ദാസിനെതിരെ 2013ൽ യുവതി ലൈംഗിക പീഡനക്കേസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ വാഗ്ദാനങ്ങൾക്കു വഴങ്ങാത്തതിനെ തുടർന്നു ഭീഷണിപ്പെടുത്തിയെന്നാണു യുവതി ബിഷപിനെതിരെ പരാതി നൽകിയിരുന്നത്. ഇതിനുപിന്നാലെ കഴിഞ്ഞ ജനുവരിയിൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇതേതുടർന്ന് യുവതി നൽകിയ പരാതിയിലാണ് ബിഷപ്പിനും അനുയായി വിനോദ് ദാസനുമെതിരെ അന്വേഷണം നടത്തിയത്. 

തെളിവില്ലെന്ന് അറിയിച്ചുകൊണ്ടുള്ള പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് കോടതി കേസ് തള്ളിയത്.