ആധാർ ഉള്ളവർക്ക് കിലോയ്ക്ക് 25 രൂപയ്ക്ക് ഉള്ളി, പുലർച്ചെ മുതൽ നീണ്ട നിര; മധ്യവയസ്കൻ ക്യൂവിൽ കുഴഞ്ഞുവീണു മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2019 07:49 AM  |  

Last Updated: 10th December 2019 07:49 AM  |   A+A-   |  

onion

 

വിജയവാഡ: ഒരു കിലോ ഉള്ളി സബ്സിഡി നിരക്കിൽ 25 രൂപയ്ക്ക് ലഭിക്കുമെന്നറിഞ്ഞ് വാങ്ങാനെത്തിയ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. 55 വയസ്സുള്ള സാംബയ്യ എന്നയാളാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. 

ആധാർ കാർഡിന് കിലോഗ്രാം 25 രൂപ നിരക്കിൽ റൈതു ബസാറിൽ ഉള്ളി വിൽക്കുമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് പുലർച്ചെ അഞ്ച് മണി മുതൽ ആളുകൾ വാങ്ങാനായി എത്തി തുടങ്ങി. ഏറെ നേരം ക്യൂവിൽ നിന്ന സാംബയ്യ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ആന്ധ്രാപ്രദേശിലെ റൈതു ബസാറുകൾക്ക് മുന്നിൽ ഉള്ളി വാങ്ങാനായി ആളുകൾ തടിച്ചുകൂടുകയാണ്. പലയിടങ്ങളിലും ആളുകൾ ബഹളം വച്ചതിനെത്തുടർന്ന് പൊലീസ് സംരക്ഷണത്തിലാണ് അധികാരികൾ ഉള്ളി വിൽപ്പന നടത്തുന്നത്.