ഝാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ടുപേര്‍ മരിച്ചു

അസി. കമാന്‍ഡന്റ് ഷാഹുല്‍ ഹര്‍ഷനാണ് മരിച്ച മലയാളി
ഝാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ടുപേര്‍ മരിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അടക്കം രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു. അസി. കമാന്‍ഡന്റ് ഷാഹുല്‍ ഹര്‍ഷനാണ് മരിച്ച മലയാളി. സഹപ്രവര്‍ത്തകന്റെ വെടിയേറ്റാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ രാത്രി ബൊക്കാറോയിലായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് വെടിവയ്പ് ഉണ്ടായത്. എറണാകുളം ആലുവ മുപ്പത്തടം സ്വദേശിയാണ് ഷാഹുല്‍ ഹര്‍ഷന്‍. ജവാന്‍ ദീപേന്ദ്ര യാദവാണ് ഇരുവര്‍ക്കും എതിരെ വെടിയുതിര്‍ത്തത്. ഷാഹുല്‍ ഹര്‍ഷന് പുറമേ എഎസ്‌ഐ പുരാനന്ദ് ബുയ്യനാണ് കൊല്ലപ്പെട്ടത്. 

ഝാര്‍ഖണ്ഡില്‍ വിവിധ ഘട്ടങ്ങളിലായി നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. അതിനിടെയാണ് വെടിവയ്പ് നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com