പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ല; മലക്കം മറിഞ്ഞ് ശിവസേന

ബില്ലിനെക്കുറിച്ച് ലോക്‌സഭയില്‍ പാര്‍ട്ടി ഉയര്‍ത്തിയ സംശയങ്ങള്‍ക്കു മറുപടി ലഭിച്ചില്ലെന്ന് സേനാ നേതാവും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ
പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ല; മലക്കം മറിഞ്ഞ് ശിവസേന

മുംബൈ: പൗരത്വ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന ശിവസേന. ബില്ലിനെക്കുറിച്ച് ലോക്‌സഭയില്‍ പാര്‍ട്ടി ഉയര്‍ത്തിയ സംശയങ്ങള്‍ക്കു മറുപടി ലഭിച്ചില്ലെന്ന് സേനാ നേതാവും മഹാരാഷ്ട്രാ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. ലോക്‌സഭയില്‍ ശിവസേന ചില സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതിന് ഒന്നിനും മറുപടി ലഭിച്ചില്ല. കാര്യങ്ങളില്‍ വ്യക്തത വരുന്നതുവരെ പാര്‍ട്ടി ബില്ലിനെ പിന്തുണയ്ക്കില്ല- ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ബില്ലിനെക്കുറിച്ച് രാജ്യത്തെ ഏതെങ്കിലും ഒരു പൗരനിലെങ്കിലും ഭീതി ഉയരുന്നുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതുണ്ട്. ഒരാളുടെ ഉള്ളിലെങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ടെങ്കില്‍ അതിനു മറുപടി ലഭിക്കേണ്ടതുണ്ട്. 

ബിജെപി മാത്രമാണ് രാജ്യസ്‌നേഹികള്‍ എന്ന വാദം അംഗീകരിക്കാനാവില്ല. പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്നവര്‍ എല്ലാം ദേശദ്രോഹികള്‍ ആണെന്നു പറയുന്നത് ബിജെപിയുടെ ഒരു ഭ്രമത്തില്‍ നിന്നാണ്. അതു തിരുത്തേണ്ടതുണ്ടെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

ലോക്‌സഭ ഇന്നലെ രാത്രി പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ നാളെ അവതരിപ്പിക്കാനിരിക്കെയാണ് ശിവസേനയുടെ നിലപാട് പ്രഖ്യാപനം. ലോക്‌സഭയില്‍ സേന ബില്ലിനെ പിന്തുണച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com