യുപിയില്‍ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി പൊലീസ് എസ്‌കോര്‍ട്ട്

ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് എതിരെ കുറ്റകൃത്യം വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് ഡിജിപി ഒപി സിങ്
യുപിയില്‍ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇനി പൊലീസ് എസ്‌കോര്‍ട്ട്

ലക്‌നൗ: രാത്രി യാത്രയ്ക്കിടെ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകളെ ഇനി പൊലീസ് ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഇത്തരം യാത്രക്കാര്‍ക്ക് പൊലീസ് അകമ്പടി ഒരുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കര്‍ തീരുമാനം. ഏത് സ്ത്രീകള്‍ക്കും ഇതിനായി പൊലീസ് സഹായം തേടാം. 112 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ പൊലീസ് സഹായം തേടിയെത്തും. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് എതിരെ കുറ്റകൃത്യം വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് ഡിജിപി ഒപി സിങ് പറഞ്ഞു.

രാത്രിയില്‍ സ്ത്രീകള്‍ക്ക് മികച്ച സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് അകമ്പടി സേവിക്കാനുള്ള തീരുമാനമെന്ന് ഡിജിപി പറയുന്നു. രാത്രിയാത്രയില്‍ ആരും ഒപ്പമില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ല. നിങ്ങളെ സുരക്ഷിതമായി പൊലീസ് ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്ന് ഡിജിപി പറഞ്ഞു.  

സ്ത്രീകളുടെ സഹായത്തിന് പൊലീസ് വാഹനത്തില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരുമുണ്ടാകും. എല്ലാ ജില്ലകളിലും ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ പൊലീസ് മേധാവികളോട് അഭ്യര്‍ത്ഥിച്ചതായും ഡിജിപി പറഞ്ഞു. ഈ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാത്രി ഡ്യൂട്ടി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് ഡിജിപി കഴിഞ്ഞയാഴ്ച എല്ലാ സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com