'ഇതെന്തൊരു നാട്? ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലാതായി'; 22കാരനെ ഓടുന്ന കാറില്‍ മണിക്കൂറുകളോളം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; നാലംസംഘം റോഡില്‍ വലിച്ചെറിഞ്ഞു

22 കാരനെ ഓടുന്ന കാറില്‍ മൂന്ന് മണിക്കൂര്‍ നാലുപേര്‍ ചേര്‍ന്ന് പ്രകൃതി പീഡനത്തിന് ഇരയാക്കി
'ഇതെന്തൊരു നാട്? ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലാതായി'; 22കാരനെ ഓടുന്ന കാറില്‍ മണിക്കൂറുകളോളം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; നാലംസംഘം റോഡില്‍ വലിച്ചെറിഞ്ഞു

മുംബൈ: മുംബൈയില്‍ 22 കാരനെ ഓടുന്ന കാറില്‍ നാലുപേര്‍ ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. 22 കാരന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയെ അടിസ്ഥാനമാക്കി ലൊക്കേഷന്‍ കണ്ടെത്തി യുവാവിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറില്‍ മണിക്കൂറുകളോളം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം 22കാരനെ റോഡിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു.

അറസ്റ്റ് ചെയ്ത നാലുപേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. ഐപിസി377 പ്രകാരം പ്രകൃതിവിരുദ്ധ പീഡനത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  മൂന്ന് പേരെ കുടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സംഭവത്തെപറ്റി പൊലീസ് പറയുന്നത്.

നേരത്തെ തന്നെ ഈ യുവാവിന്റെ ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യുന്നവരായിരുന്നു നാലുപേരും. മുംബൈയിലെ നഗരത്തില്‍ താമസിക്കുന്ന യുവാവ് ഒരു റെസ്‌റ്റോറന്റിന് മുന്നില്‍ നില്‍ക്കുന്ന സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പോസ്്റ്റ് ചെയ്തു. ഇതിന് പിന്നാലെ നാലുപേരും ഇയാളുടെ ഇന്‍സ്റ്റ്ഗ്രാം  പിന്തുടര്‍ന്ന് ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി ആദ്യം അവര്‍ ഹോട്ടല്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ശ്രമം നടത്തി. കണ്ടെത്തിയ ശേഷം റെസ്‌റ്റോറിന്റില്‍ എത്തി ഇയാളെ സമീപിച്ചു. ഞങ്ങള്‍ നിങ്ങളെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരാണെന്നും നിങ്ങളുടെ വലിയ ആരാധകരാണെന്നും നാല്‍വര്‍ സംഘം പറഞ്ഞു.

നാലുപേരും കൂടി ഇയാളെ ബൈക്ക് റൈഡിന് ക്ഷണിച്ചപ്പോള്‍ ഇയാള്‍ സമ്മതിച്ചു.  മുംബൈ വിമാനത്താവളത്തിനടുത്ത് ഒരു ഹോട്ടലിനടുത്ത് എത്തിയിന് പിന്നാലെ നാലുപേരും ചേര്‍ന്ന ഒരു കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. കാറിനകത്തുവെച്ച് ഇയാളെ നാലുപേരും ചേര്‍ന്ന് കൂട്ടമായി  പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പീഡനത്തിന് ശേഷം പുലര്‍ച്ചെ റോഡില്‍ തള്ളുകയായിരുന്നു. തളര്‍ന്നുവീണ യുവാവ് തന്നെ മാതാപിതാക്കളെ വിളിച്ച് കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. സഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com