ഇരട്ടത്തലയന്‍ പാമ്പിനെ കണ്ടെത്തി, പാല് നല്‍കി ആരാധിച്ച് നാട്ടുകാര്‍; വിട്ടുതന്നില്ലെന്ന് വനംവകുപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2019 10:40 PM  |  

Last Updated: 11th December 2019 10:40 PM  |   A+A-   |  

 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇരട്ടത്തലയന്‍ പാമ്പിനെ കണ്ടെത്തി. ഐതിഹ്യത്തില്‍ വിശ്വസിക്കുന്ന ഗ്രാമവാസികള്‍ പാമ്പിനെ കൈമാറാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പാമ്പിനെ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

ബംഗാള്‍ മിഡ്‌നാപൂര്‍ സിറ്റിയിലെ ഏകരുഖി ഗ്രാമത്തിലാണ് അപൂര്‍വ്വ പാമ്പിനെ കണ്ടത്. ഐതിഹ്യത്തില്‍ വിശ്വസിക്കുന്ന ഗ്രാമവാസികള്‍ പാമ്പിനെ ആരാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാലും മറ്റും നല്‍കി പാമ്പിനെ നാട്ടുകാര്‍ സംരക്ഷിച്ചുവരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മനുഷ്യനെ പോലെ ജൈവശാസ്ത്രപരമായ കാരണങ്ങളാണ് പാമ്പിന് രണ്ടു തല ഉണ്ടാകാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സയാമീസ് ഇരട്ടകള്‍ എന്നെല്ലാം പറയുന്നത് പോലെ പാമ്പിന് ഉണ്ടായ ജൈവശാസ്ത്രപരമായ മാറ്റമാണിത്. ഇതിന് പുരാണവുമായി യാതൊരു ബന്ധവുമില്ല. ഇതിനെ വേണ്ടപ്പോലെ പരിപാലിച്ചാല്‍ മാത്രമേ  ഈ പാമ്പിന് കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുകയുളളൂവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

കാല നാഗം എന്ന ഇനത്തില്‍പ്പെട്ട പാമ്പാണിത്. വിഷമുളളതാണെന്നും അധികൃതര്‍ വ്യക്തമാക്കി.