​ഗുജറാത്ത് കലാപം; മോദിക്ക് ക്ലീൻചിറ്റ്; തെളിവില്ലെന്ന് റിപ്പോർട്ട്​

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2019 12:25 PM  |  

Last Updated: 11th December 2019 12:25 PM  |   A+A-   |  

modi

 

ഗാന്ധിന​ഗർ: ​ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ്. കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്റെ റിപ്പോർട്ടിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകിയത്. റിപ്പോർട്ട് ​ഗുജറാത്ത് നിയമസഭയിൽ വച്ചു. 

മുഖ്യമന്ത്രിയായിരുന്ന മോദി കലാപം തടയാൻ ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അദ്ദേ​ഹത്തിനെതിരെ തെളിവൊന്നുമില്ല. ​ഗുജറാത്ത് എഡിജിപിയായിരുന്ന ആർബി ശ്രീകുമാർ നൽകിയ മൊഴികൾ സംശയകരമാണ്. കലാപം ആസൂത്രിതമല്ല. കലാപം സംബന്ധിച്ച് മുൻ പൊലീസ് ഉദ്യോ​ഗസ്ഥൻ സഞ്ജീവ് ഭട്ട് ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്നും റിപ്പോർട്ടിലുണ്ട്. 

നേരത്തെ 2008ൽ കമ്മീഷൻ നൽകിയ ഇടക്കാല റിപ്പോർട്ടിലും മോദിക്ക് ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്.