'ആരാണ് ഈ അഭിനന്ദന്‍ വര്‍ധമാന്‍?'; പാകിസ്ഥാനികള്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ തെരഞ്ഞവരില്‍ മുന്‍പില്‍ ഇന്ത്യന്‍ വീരനായകനും

ബാലാകോട്ട് സൈനിക നടപടിക്കുശേഷം ഇന്ത്യന്‍ അതിര്‍ത്തിലംഘിച്ചുപറന്ന പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയതിന് പിന്നാലെയാണ് അഭിനന്ദനെ പാകിസ്ഥാനികള്‍ ഗൂഗിളില്‍ തെരഞ്ഞത്‌
'ആരാണ് ഈ അഭിനന്ദന്‍ വര്‍ധമാന്‍?'; പാകിസ്ഥാനികള്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ തെരഞ്ഞവരില്‍ മുന്‍പില്‍ ഇന്ത്യന്‍ വീരനായകനും

ഇസ്ലാമാബാദ്:   ഈ വര്‍ഷം പാക്കിസ്ഥാനികള്‍ ഗൂഗിളില്‍ തെരഞ്ഞവരുടെ പട്ടികയില്‍  ഇന്ത്യയുടെ അഭിമാനമായ വീരനായകന്‍ അഭിനന്ദന്‍ വര്‍ധമാനും. പത്തുപേരുടെ പട്ടികയില്‍ ഒന്‍പതാമനായാണ് വര്‍ധമാന്‍ ഇടം പിടിച്ചത്. ബാലാകോട്ട് സൈനിക നടപടിക്കുശേഷം ഇന്ത്യന്‍ അതിര്‍ത്തിലംഘിച്ചുപറന്ന പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയതിന് പിന്നാലെയാണ് പാക്കിസ്ഥാനികള്‍ വര്‍ധമാനെ ഗൂഗിളില്‍ തെരഞ്ഞത്. 

വോളിവുഡ് താരം സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറ അലിഖാനാണ് പട്ടികയില്‍ ആറാമത്. സാറയുടെ സാമൂഹ്യ ഇടപെടലും സിനിമകളുമാണ് പട്ടികയില്‍ ആറാമതെത്താന്‍ ഇടയാക്കിയത്. സിംബ എന്ന ചിത്രത്തില്‍ രണ്‍വീര്‍സിങിനൊപ്പം എത്തിയതും അവരുടെ പ്രശസ്തി വര്‍ധിക്കാന്‍ ഇടയാക്കി. കാര്‍ത്തിക് ആര്യനോടൊപ്പമുള്ള സിനിമകളും വാര്‍ത്തകളും ഗോസിപ്പുകളും സാറയെ ഗൂഗൂളില്‍ കൂടുതല്‍ പേര്‍ തിരയാന്‍ കാരണമായി.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് പാകിസ്ഥാന്‍ മുന്‍ നടി നയ്മല്‍ ഖാനാണ്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ അവര്‍ നടത്തിയ ഇടപെടല്‍  ഏറെ ശ്രദ്ധേയമായിരുന്നു. ഇതാണ് അവരെ പട്ടികയില്‍ ഒന്നാമതെത്തിച്ചത്.  വഹീദ് മുറാദാണ് രണ്ടാമത്. ചോക്ലേറ്റ് ഹീറെയെ അറിയപ്പെടുന്ന പ്രമുഖ പാകിസ്ഥാന്‍ ചലചിത്രതാരമാണ്. 81ാം ജന്മദിനത്തിന്റെ ഭാഗമയി ഗൂഗിള്‍ ബഹുമാനാര്‍ത്ഥം ഡൂഡിള്‍ സമര്‍പ്പിച്ച് ആദരിച്ചിരുന്നു. ക്രിക്കറ്റ് താരങ്ങളായ അസിഫ് അലിയും ബാബര്‍ അസാമും മൂന്നും നാലും സ്ഥാനത്താണ് പട്ടികയില്‍. അഞ്ചാമത് പ്രശസ്ത ഗായകന്‍ അദ്‌നന്‍ സാമിയാണ്. ഇന്ത്യന്‍ പൗരത്വവുമായി ബന്ധപ്പെട്ട പ്രതികരണമാണ് സാമിയെ കൂടുതല്‍ പേര്‍ തിരയാന്‍ കാരണമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com