കാമുകിയുടെ കൊലപാതകം: കാറിന്റെ പിന്നിലെ ആ നമ്പര്‍ കുരുക്കായി, ഒളിവിലായിരുന്ന ജിം മാസ്റ്ററെ തന്ത്രപൂര്‍വ്വം വലയിലാക്കി പൊലീസ്

കാമുകിയുടെയും ക്യാബ് ഡ്രൈവറുടെയും കൊലപാതകത്തില്‍ ജിം ഉടമ അറസ്റ്റില്‍
കാമുകിയുടെ കൊലപാതകം: കാറിന്റെ പിന്നിലെ ആ നമ്പര്‍ കുരുക്കായി, ഒളിവിലായിരുന്ന ജിം മാസ്റ്ററെ തന്ത്രപൂര്‍വ്വം വലയിലാക്കി പൊലീസ്

ന്യൂഡല്‍ഹി: കാമുകിയുടെയും ക്യാബ് ഡ്രൈവറുടെയും കൊലപാതകത്തില്‍ ജിം ഉടമ അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ലോക്കല്‍ കാര്‍ ഡീലറുടെ സമര്‍ത്ഥമായ ഇടപെടലാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ക്യാബ് ഡ്രൈവറെ കൊന്നശേഷം തട്ടിയെടുത്ത കാറിന്റെ പിന്നില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറിലേക്ക് കാര്‍ ഡീലര്‍ വിളിച്ചതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചതെന്ന് പൊലീസ് പറയുന്നു.

ഡിസംബര്‍ ഏഴിനാണ് 22 വയസ്സുകാരിയായ കാമുകിയെ രാജ്യാന്തര തലങ്ങളില്‍ വരെ അറിയപ്പെടുന്ന പ്രമുഖ ബോഡി ബില്‍ഡറായ ഹേമന്ദ് ലാബ വധിച്ചത്. ഹരിയാനയില്‍ വച്ച് കാമുകിയുടെ തലയില്‍ പ്രതി നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്ത് യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച ശേഷം ക്യാബ് വാടകയ്ക്ക് എടുത്ത് രക്ഷപ്പെടുകയായിരുന്നു.

യാത്രക്കിടെ, ക്യാബ് ഡ്രൈവറെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ജയ്പൂരിലേക്ക് പോകാന്‍ ലാബ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവറായ ദേവേന്ദ്രയെ ലാബ പിന്നീട് വെടിവെച്ചു കൊന്നതായി പൊലീസ് പറയുന്നു. തുടര്‍ന്ന് വാഹനം കൈവശപ്പെടുത്തിയ ലാബ ഗുജറാത്തിലേക്ക് വാഹനവുമായി കടന്നു. കാര്‍ വിറ്റ് പണം കണ്ടെത്തുന്നതിനായി ഗുജറാത്തിലെ വാല്‍സദിലേക്കാണ് ലാബ പോയത്.

അവിടെവച്ച് ലോക്കല്‍ കാര്‍ ഡീലറെ സമീപിച്ച് കാറിന്റെ വില്‍പ്പന നടത്താനുളള ശ്രമങ്ങള്‍ ആരംഭിച്ചു. കാര്‍ വില്‍പ്പനയ്ക്കായി തിരക്കുകൂട്ടുന്ന ലാബയുടെ പെരുമാറ്റത്തില്‍ ലോക്കല്‍ കാര്‍ ഡീലറായ അല്‍പേഷിന് സംശയം തോന്നി. അതിനിടെ കാറിന്റെ പിന്നില്‍ രേഖപ്പെടുത്തിയിരിക്കുന്ന നമ്പര്‍ അല്‍പേഷിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഈ നമ്പറിലേക്ക് വിളിച്ചപ്പോള്‍ കൊല്ലപ്പെട്ട ക്യാബ് ഡ്രൈവറുടെ ഭാര്യയാണ് ഫോണ്‍ എടുത്തത്. തുടര്‍ന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയ കാര്‍ ഡീലര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com