'ത്രിപുരയില്‍ എല്ലാം സാധാരണപോല; വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്നത്'; വീഡിയോയുമായി ബിജെപി നേതാവ്

ത്രിപുരയില്‍ എല്ലാം സാധാരണപോലെ, വീഡിയോ പങ്കുവെച്ച് ബിജെപി നേതാവ്‌ 
'ത്രിപുരയില്‍ എല്ലാം സാധാരണപോല; വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമയ്ക്കുന്നത്'; വീഡിയോയുമായി ബിജെപി നേതാവ്

അഗര്‍ത്തല:  പൗരത്വഭേദഗതി ബില്ലിനെതിരെബിജെപി ഭരിക്കുന്ന ത്രിപുരയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം പലയിടങ്ങളിലും സംഘര്‍ഷത്തിന് വഴിമാറി. സംഘര്‍ഷം രൂക്ഷമായ ഇടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ത്രിപുര സര്‍ക്കാര്‍ സംസ്്ഥാനത്ത് ഒട്ടാകെ ഇന്റര്‍നെറ്റ് എസ്എംഎസ് സേവനങ്ങള്‍ രണ്ട് ദിവസത്തേക്ക് റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനിടെ ത്രിപുരയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും എല്ലാ സാധാരണപോലെയാണെന്നും വ്യക്തമാക്കി ബിജെപി നേതാവ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയ സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയാകുന്നു.

ബിജെപിയുടെ സോഷ്യല്‍ മീഡിയയുടെ ചുമതലുള്ള അമിത് മാളവ്യയാണ് ട്വിറ്ററില്‍ വീഡിയോ പങ്കിട്ടത്. അഗര്‍ത്തലയിലെ ഒരു ബസാറില്‍ ഇന്ന് രാവിലത്തെ ദൃശ്യങ്ങള്‍  എന്നു പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇവിടെ എല്ലാ സാധാരണ പോലെയാണെന്നും മറ്റുള്ളകാര്യങ്ങള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുയാണെന്നുമാണ് അയാള്‍ പറയുന്നത്. ഈ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്തു. 

എന്നാല്‍ ത്രിപുരയിലെ കുടിയേറ്റ ജനതയും തദ്ദേശീയരും തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ത്രിപുരയില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com