പൗരത്വ ബില്‍ പ്രതിഷേധം: അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദേശം

പൗരത്വ ബില്‍ പ്രതിഷധം: അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര നിര്‍ദേശം
പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുരയില്‍ നടന്ന പ്രതിഷേധത്തില്‍നിന്ന് /പിടിഐ
പൗരത്വ ഭേദഗതി ബില്ലിനെതിരെ ത്രിപുരയില്‍ നടന്ന പ്രതിഷേധത്തില്‍നിന്ന് /പിടിഐ

ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ, അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നത്.

അക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. അത് ഒരു തരത്തിലും അക്രമത്തിനു പ്രോത്സാഹനം ചെയ്യുന്നതാവരുതെന്ന് ഉറപ്പാക്കണം. ദേശവിരുദ്ധമായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോ ആയ ദൃശ്യങ്ങള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസന്‍സിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. ഇതു പാലിച്ചുകൊണ്ടുവേണം എല്ലാ സ്വകാര്യ ചാനലുകളും പ്രവര്‍ത്തിക്കേണ്ടതെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com