പൗരത്വ ബിൽ : ഇനി നിയമപോരാട്ടത്തിലേക്ക് ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസും മുസ്ലിം ലീ​ഗും

125 പേരുടെ പിന്തുണയോടെയാണ് പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. എതിർത്തത് 105 പേർ
പൗരത്വ ബിൽ : ഇനി നിയമപോരാട്ടത്തിലേക്ക് ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസും മുസ്ലിം ലീ​ഗും

ന്യൂഡൽഹി: പാർലമെന്റിനെ മറികടന്ന പൗരത്വ ബിൽ ഇനി സുപ്രീംകോടതിയിലേക്ക്. വിവാദ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺ​ഗ്രസ് അറിയിച്ചു. പൗരത്വനിയമ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് നിലപാട്. ബിൽ അസാധുവാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. ബില്ലിനെതിരെ ഇന്ന് സുപ്രീംകോടതിയിൽ ഹർജി നൽകുമെന്ന് മുസ്ലീം ലീ​ഗും വ്യക്തമാക്കിയിട്ടുണ്ട്.

ലോക്സഭ പാസ്സാക്കിയ പൗരത്വം ഭേദ​ഗതി ബിൽ ഇന്നലെ രാജ്യസഭയിലും വിജയിച്ചു. 125 പേരുടെ പിന്തുണയോടെയാണ് പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയത്. എതിർത്തത് 105 പേർ. ശിവസേന വോട്ടെടുപ്പ് ബഹിഷ്കരിച്ചു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

ഭരണഘടനയുടെ ചരിത്രത്തിൽ തന്നെ കറുത്ത ദിനമാണെന്നാണ് കോൺ​ഗ്രസ് അധ്യക്ഷ സോണിയ​ഗാന്ധി ബിൽ പാസ്സാക്കിയതിനെ വിശേഷിപ്പിച്ചത്.  ഇന്ത്യയുടെ നാനാത്വത്തിനു മുകളിൽ‌ സങ്കുചിത മനോഭാവമുള്ളവരുടെയും മർക്കടമുഷ്ടിക്കാരുടെയും വിജയമാണ് പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിലൂടെ ഉണ്ടായതെന്നും സോണിയ ഗാന്ധി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം രാജ്യസഭ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപ്രധാനമായ ദിവസമാണ് ഇതെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതിൽ ഏറെ സന്തോഷമുണ്ട്. ബില്ലിന് അനുകൂലമായി വോട്ടു ചെയ്ത എല്ലാ രാജ്യസഭാംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com