15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തുഞെരിച്ചു കൊന്നു ; രണ്ടാനച്ഛന്‍ ഒളിവില്‍

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

പൂനെ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പൂനെയിലെ പിംപ്രി ചിന്ദ്‌വാഡ് ഏരിയയിലാണ് സംഭവം. ഇന്നലെ വൈകീട്ട് സഹോദരിയാണ് പെണ്‍കുട്ടി വീട്ടില്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.

കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

കുട്ടികളെ ഉപദ്രവിക്കുന്നതിനെച്ചൊല്ലി രണ്ടാം ഭര്‍ത്താവുമായി കഴിഞ്ഞദിവസം വഴക്കുണ്ടായിരുന്നതായി അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് കടുത്ത പ്രത്യാഘാതം നീ നേരിടുമെന്ന് ഇയാള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

മരിച്ച കുട്ടിയുടെ സഹോദരി വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയനിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഭോസരി പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com