'ദലിത് ജനതയ്ക്ക് പുതിയ വഴി'; രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്, സംഘടനയില്‍ ചേരാനും പേര് നിര്‍ദേശിക്കാനും യുവാക്കളോട് ആഹ്വാനം

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്/ ചിത്രം: പിടിഐ
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ദലിത് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

'ദലിത് ജനതയ്ക്കായി  ഞാനൊരു പുതിയ രാഷ്ട്രീയ വഴി തുറക്കുകയാണ്. സത്യസന്ധരായ, കഠിനാധ്വാനം ചെയ്യുന്ന സമൂഹത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച യുവാക്കളെ ഞാനെന്റെ സംഘടനയെ നയിക്കാനായി ക്ഷണിക്കുകയാണ്'- അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പേര് നിര്‍ദേശിക്കാന്‍ അണികളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

ദലിത് അവകാശങ്ങള്‍ക്ക് വേണ്ടി സമരങ്ങള്‍ നയിച്ച ആസാദ്, ബിജെപിയുടെയും സംഘപരിവാറിന്റെയും കണിശ വിമര്‍ശകനാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പി മേധാവി മായാവതി അദ്ദേഹം ബിജെപിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ആരോപിച്ചത് വലിയ വിവാദമായിരുന്നു. 'തുരപ്പനെലി' എന്നാണ് അന്ന് മായാവതി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ചന്ദ്രശേഖറിനെ ബിഎസ്പിയില്‍ ചേര്‍ക്കാനായി ബിജെപി ശ്രമിച്ചിരുന്നുവെന്നും മായാവതി ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com