ബലാത്സംഗ കേസുകളില്‍ വധശിക്ഷ, ഉടന്‍ തീര്‍പ്പ്; 21 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കുന്ന ബില്‍ പാസാക്കി, 'വിപ്ലവകരം'

ബലാത്സംഗ കേസുകളില്‍ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ആന്ധ്രാ പ്രദേശ് ദിശ ബില്‍ പാസാക്കി
ബലാത്സംഗ കേസുകളില്‍ വധശിക്ഷ, ഉടന്‍ തീര്‍പ്പ്; 21 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കുന്ന ബില്‍ പാസാക്കി, 'വിപ്ലവകരം'

ഹൈദരാബാദ്: ബലാത്സംഗ കേസുകളില്‍ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ആന്ധ്രാ പ്രദേശ് ദിശ ബില്‍ പാസാക്കി. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ 21 ദിവസത്തിനകം തീര്‍പ്പുകല്‍പ്പിക്കണമെന്നും നിര്‍ദേശിക്കുന്ന ബില്ലാണ് ആന്ധ്രാപ്രദേശ് നിയമസഭ പാസാക്കിയത്.

ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുക്കൊന്ന സംഭവം രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധത്തിനാണ് സാക്ഷ്യം വഹിച്ചത്. തൊട്ടടുത്ത സംസ്ഥാനമായ തെലങ്കാനയെ നടുക്കിയ സംഭവത്തില്‍ ഡോക്ടറോടുളള ആദരസൂചകമായാണ് ആന്ധ്രാ നിയമസഭ ബില്‍ പരിഗണിച്ചത്.

വൈഎസ്ആര്‍ കോണ്‍ഗ്രസാണ് സംസ്ഥാനം ഭരിക്കുന്നത്. ആഭ്യന്തരമന്ത്രി എം സുച്ചാരിതയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ വിപ്ലവകരമെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com