​ഗം​ഗാഘട്ടിൽ പ്രധാനമന്ത്രി കാലിടറി വീണു  (വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2019 06:15 PM  |  

Last Updated: 14th December 2019 06:15 PM  |   A+A-   |  

pm_modi

 

ലഖ്‌നൗ: ഉത്തര്‍ പ്രദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കാലിടറി വീണു. ഗംഗാ നമാമി പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കാണ്‍പൂരില്‍ എത്തിയതായിരുന്നു അദ്ദേഹം. ഗംഗാ ഘട്ടിന്റെ പടവുകള്‍ കയറവെയാണ് മോദി കാലിടറി വീണത്. ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കുകയും ചെയ്തു.

ഗംഗാ പുനരുദ്ധാരണ കൗണ്‍സിലിന്റെ പ്രഥമ യോഗത്തിന് കാണ്‍പൂരില്‍ എത്തിയതായിരുന്നു മോദി. രാവിലെ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ യുപിയിലെ പ്രമുഖര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. ശേഷം ചന്ദ്രശേഖര്‍ ആസാദ് കാര്‍ഷിക സര്‍വകലാശാലയിലെ ചടങ്ങില്‍ പങ്കെടുത്തു.

ഗംഗാ ശുദ്ധീകരണം എന്നത് മോദി സര്‍ക്കാരിന്റെ ബൃഹദ് പദ്ധതിയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കൗണ്‍സില്‍ യോഗം വിളിച്ചത്. കേന്ദ്രമന്ത്രിമാര്‍, യുപി, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.